കൊച്ചി: സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡില്‍. ഗ്രാമിന് 10 രൂപ എന്ന നിലയില്‍ 80 രൂപ വര്‍ധിച്ച് പവന് 22400 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഇതിനുമുമ്പ് പവന് 22360 രൂപയായിരുന്നു സ്വര്‍ണത്തിന്‍െറ കൂടിയ വില. ജൂണ്‍ 19നാണ് ഈ നിലയില്‍ സ്വര്‍ണവില റെക്കോഡില്‍ എത്തിയത്. പിന്നീട് വില താഴേക്കുപോയെങ്കിലും രാജ്യാന്തരവിലയിലെ കയറ്റത്തിനനുസരിച്ച് ജൂലൈ 26ന് വീണ്ടും വില റെക്കോഡില്‍ തിരിച്ചെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ക്രമേണ 320 രൂപ വര്‍ധിച്ചാണ് ഇപ്പോള്‍ സ്വര്‍ണവില പുതിയ റെക്കോഡില്‍ എത്തിയത്. 2.90 ഡോളര്‍ വര്‍ധിച്ച് ട്രോയി ഔസിന് (31.1 ഗ്രാം) 1623.40 ഡോളര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില എത്തിയതനുസരിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍