പണ്ട്, പണ്ട് ഒന്നാം ലേകയുദ്ധം ആരംഭിക്കുന്നതിനും മുമ്പ്, അതായത് ടൈറ്റാനിക് കപ്പല്‍ കടലില്‍ മുങ്ങിത്താഴ്ന്നതിന്റെ തൊട്ടടുത്ത മാസം കത്താന്‍ തുടങ്ങിയ ഒരു ബള്‍ബിന്റെ കഥയാണിത്. കൂടിയാല്‍ 1000 മണിക്കൂര്‍ ആയുസേ നമ്മുടെ ബള്‍ബുകള്‍ക്കുള്ളൂ. എന്നാല്‍ റോജര്‍ ഡേബാള്‍സിന്റെ വീട്ടിലെ പോര്‍ച്ചില്‍ 100 ലേറെ വര്‍ഷമായി ഒരു ഇലക്ട്രിക്ബള്‍ബ് കത്തിക്കൊണ്ടിരിക്കുകയാണ്. ഒസ്‌റാം കമ്പനി നിര്‍മിച്ച 230 വോള്‍ട്ടിന്റെ ഈ ബള്‍ബ് കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ളതാണ്.
ഇംഗ്ലണ്ടിലെ സഫോള്‍ക്ക് (Suffolk)ലെ ലൊവ്‌സ്‌റ്റോഫ്റ്റ് (Lowestoft) സിറ്റിയിലെ വീട്ടിലേക്ക് 45 വര്‍ഷം മുമ്പ് ഡേബാളും ഭാര്യ പാട്രിസിയയും എത്തുമ്പോള്‍ ഈ ബള്‍ബ് പോര്‍ച്ചിലുണ്ട്. എന്നാല്‍ പഴയതെല്ലാം ചവറ്റുകൊട്ടയിലേക്ക് എന്ന രീതിയായിരുന്നില്ല അവരുടേത്. ബള്‍ബിന്റെ എല്ലാ ഫിറ്റിംങ്‌സുകളോടെയും അതിനെ അവിടെ തന്നെ നിലനിര്‍ത്തി. 74 കാരനായ ഡെയ്ബാള്‍ പറയുന്നു. പക്ഷേ ഈ വീട്ടിലെ 45 വര്‍ഷ്െധ ജീവിത്ധില്‍ കെടാതെ വെളിച്ചം നല്‍കിയ ബള്‍ബിന്റെ 'ഒടുക്കത്തെ' ആയുസില്‍ ഡേബാളിന് കൗതുകം തോന്നി. ബള്‍ബിന്റെ കഥ അറിയാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. നിര്‍മാതാക്കളായ ഒസ്‌റം (Osram) കമ്പനിയുടെ ലണ്ടനിലെ ഓഫിസിലേക്ക് ഒരു കത്ത് എഴുതി. ബള്‍ബില്‍ രേഖപ്പെടുത്തിയിരുന്ന സീരിയല്‍ നമ്പറും അതില്‍ വെച്ചു.
കമ്പനിക്ക് ലഭിച്ച അസാധാരണ കത്ത് അതിലെ വിവരങ്ങള്‍ വെച്ച് അവര്‍ അന്വേഷണം തുടങ്ങി. 1968 ജനുവരി 30 ന് കമ്പനിയുടെ ടെക്‌നികല്‍ വിഭാഗം അയച്ച മറുപടിയിലാണ് ഡേബാളിനെ ഞെട്ടിപ്പിച്ച വിവരമുള്ളത്. ' താങ്കള്‍ സൂചിപ്പിച്ച സീരിയല്‍ നമ്പര്‍ പ്രകാരം 1912 ല്‍ നിര്‍മിച്ചതാവാനാണ് സാധ്യത' എന്നായിരുന്നു കത്തിലെ വാചകം. അദ്ഭുതം ആവേശത്തിന് വഴിമാറി. കത്ത് ഫ്രെയിം ചെയ്ത് പോര്‍ച്ചില്‍ 'ശതാഭിഷക്തനായ' ബള്‍ബിനരികിലായി തൂക്കിയിട്ടു.
ഇത് ലോകാവസാനം വരെ കത്തിക്കൊണ്ടിരിക്കും' ആവേശം മൂത്ത റോജര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍