Tue, 07/17/2012 - 23:18 ( 44 weeks 4 hoursago)
ജയം; പരമ്പര വിന്‍ഡീസ് തൂത്തുവാരി
(+)(-) Font Size
ജയം; പരമ്പര വിന്‍ഡീസ് തൂത്തുവാരി

സെന്റ്കിറ്റ്സ്: അവസാന ഏകദിനത്തിലും ജയം ആവര്‍ത്തിച്ച് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 4-1ന് വിന്‍ഡീസ് തൂത്തുവാരി. വാര്‍നര്‍ പാര്‍കില്‍ നടന്ന അവസാന മത്സരത്തില്‍ 20 റണ്‍സിനാണ് ആതിഥേയര്‍ കിവികളെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഒന്നും രണ്ടും ഏകദിനങ്ങള്‍ വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയപ്പോള്‍ മൂന്നാം ഏകദിനത്തിലെ ജയത്തോടെ ന്യൂസിലന്‍ഡ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. നാലും അഞ്ചും മത്സരങ്ങള്‍ കൈപ്പിടിയിലൊതുക്കിയാണ് വിന്‍ഡീസ് കിവികളുടെ തകര്‍ച്ച സമ്പൂര്‍ണമാക്കിയത്.
ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും തകര്‍ച്ചയോടെയാണ് ടീം തുടങ്ങിയത്. ക്രിസ്ഗെയ്ലടക്കമുള്ള പ്രമുഖര്‍ ഒറ്റയക്കത്തില്‍ പുറത്തായി. 3-37 എന്ന നിലയില്‍ തകരുമ്പോള്‍ മധ്യനിരയില്‍ പിടിച്ചു നിന്ന മാര്‍ലോണ്‍ സാമുവല്‍സ് (43), ഡ്വെയ്ന്‍ ബ്രാവോ (53) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. വാലറ്റത്ത് കൂറ്റന്‍ അടികളോടെ ആന്ദ്രെ റസലും ടീം ടോട്ടല്‍ ഉയര്‍ത്തി. കെയ്ല്‍ മില്‍സ്, ടിം സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടവേളകളില്‍ വിക്കറ്റ് വീണതോടെ പരാജയം ഉറപ്പിച്ചു. 69 റണ്‍സെടുത്ത കെയ്ന്‍ വില്യംസനാണ് ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരൈനാണ് ന്യൂസിലന്‍ഡിന്റെ തോല്‍വി ഉറപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus