12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പകരക്കാരന്‍ ഒലീവ് എണ്ണ

പകരക്കാരന്‍ ഒലീവ് എണ്ണ

വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ നമ്മൂടെ ശരീരത്തിനുണ്ടാക്കുന്ന പ്രയാസങ്ങള്‍ വളരെ കൂടുതലാണ്. കൊളസ്ട്രോള്‍-ഷുഗര്‍ രോഗികള്‍ ഇവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ സാധാരണ എണ്ണയോ നെയ്യോ ഉപയോഗിക്കുന്നതിന് പകരം ഒലീവ് എണ്ണയോ കനോല എണ്ണയോ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ്
പുതിയ പഠനങ്ങള്‍ പറയുന്നത്. കരളിലെ കൊഴുപ്പ് കുറക്കുന്നതിനും ഇന്‍സുലിന്‍െറ അളവ് കൂട്ടുന്നതിനും ഇത് സഹായിക്കുമത്രെ.

ഡയബറ്റ്സ് ഫൗണ്ടേഷന്‍ (ഇന്ത്യ) (ഡി.എഫ്.ഐ) , നാഷണല്‍ ഡയബറ്റ്സ്-ഒബീസിറ്റി ആന്‍റ് കൊളസ്ട്രോള്‍ ഫൗണ്ടഷന്‍ എന്നിവരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. മൂന്ന് വര്‍ഷമെടുത്ത് 90 പേരിലായിരുന്നു പഠനം. ഒലീവെണ്ണയോ കനോല എണ്ണയോ ഉപയോഗിച്ചവരില്‍ മറ്റ് എണ്ണ ഉപയോഗിച്ചവരേക്കാള്‍ ഭാരവും കൊഴുപ്പും കുറഞ്ഞതായി കാണാന്‍ സാധിച്ചു.കേവലം ആറുമാസം കൊണ്ട്തന്നെ ഈ മാറ്റം ദൃശ്യമായതായും ഡി.എഫ്.ഐ വ്യക്തമാക്കി.

ഷുഗര്‍ രോഗികള്‍ക്കും ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ക്കും ഇത്തരം എണ്ണയുടെ ഉപയോഗം ഏറെ ഗുണം ചെയ്യുന്നതാണെന്ന് ഡയബറ്റ്സ് ആന്‍റ് മെറ്റബോളിക് രോഗ ചികില്‍സാ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ! അതുകൊണ്ട് നല്ലതാണെന്നു കരുതി ഒലീവ് എണ്ണയും വാരിക്കോരി ഉപയോഗിക്കരുത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com