ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ സിവില്‍ എഞ്ചിനീയര്‍മാരുടെ ഒഴിവുണ്ട്. 30 ഒഴിവുകളാണുള്ളത്. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചി ഉള്‍പ്പെടെയുള്ള ഡി.എം.ആര്‍.സിയുടെ വിവിധ നിര്‍മാണ പ്രൊജക്ടുകളില്‍ നിയമിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാകും ഉദ്യോഗാര്‍ഥികളെ ജോലിക്ക് തെരഞ്ഞെടുക്കുക. ജൂലൈ 24,25,26 തിയ്യതികളില്‍ രാവിലെ ഒമ്പതു മണി മുതല്‍ ദല്‍ഹിയിലാണ് ഇന്റര്‍വ്യൂ നടക്കുക. പാരഗ്രാഫ് റൈറ്റിങ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ www.delhimetrorail.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍