മല്ലപ്പള്ളി: കല്ലൂപ്പാറ ക്ഷേത്രക്കവര്‍ച്ചയും അന്തേവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെപ്പറ്റി സൂചനയില്ളെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസിന്‍െറ പതിവ് മറുപടി.
സംഭവത്തിനുശേഷം ഒളിവില്‍ പോയ മല്ലപ്പള്ളി, തൃക്കൊടിത്താനം സ്വദേശികളായ രണ്ട് മോഷ്ടാക്കളെപ്പറ്റി പൊലീസിന് ഒരുവിവരവും ലഭിച്ചില്ല. ഇവര്‍ പിടിയിലായാല്‍ ക്ഷേത്രക്കവര്‍ച്ചയെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ടെമ്പിള്‍ സ്ക്വാഡും ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ചേര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അന്വേഷണം മറ്റ് ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍