12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

സി.ബി.എസ്.ഇക്കാര്‍ക്ക് ബോര്‍ഡ് പരീക്ഷയെഴുതാതെ സ്കൂള്‍ മാറാം

സി.ബി.എസ്.ഇക്കാര്‍ക്ക് ബോര്‍ഡ് പരീക്ഷയെഴുതാതെ സ്കൂള്‍ മാറാം

ന്യൂദല്‍ഹി: കുട്ടികളുടെ പരീക്ഷാ ഭാരം കുറക്കാന്‍ തുടങ്ങിവെച്ച നടപടികള്‍ സി.ബി.എസ്.ഇ കൂടുതല്‍ ഉദാരമാക്കി. മറ്റൊരു സ്കൂളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന 10ാം ക്ളാസ് വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ ബോര്‍ഡിന്റെ വാര്‍ഷിക പരീക്ഷ എഴുതണമെന്ന നിബന്ധന നീക്കാനാണ് പുതിയ തീരുമാനം. അടുത്ത അധ്യയനവര്‍ഷം ഇത് പ്രാബല്യത്തില്‍ വരുമെന്ന് സി.ബി.എസ്.ഇ ചെയര്‍മാന്‍ സുനില്‍ ജോഷി പറഞ്ഞു.
പഠിക്കുന്ന സ്കൂളില്‍തന്നെ 11ാം ക്ളാസില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബോര്‍ഡ് പരീക്ഷ എഴുതേണ്ടതില്ലെന്ന ഇളവ് 2010 മുതല്‍ പ്രാബല്യത്തിലുണ്ട്. പുതിയ വ്യവസ്ഥ നിലവില്‍ വരുമ്പോള്‍, ബോര്‍ഡ് പരീക്ഷക്ക് പകരം ഇന്റേണല്‍ പരീക്ഷയിലെ പ്രകടനം വിലയിരുത്തിയാകും ഇവര്‍ക്ക് അടുത്ത ക്ളാസിലേക്ക് കയറ്റം നല്‍കുക. സി.ബി.എസ്.ഇ വിട്ട് മറ്റു സിലബസിലേക്ക് മാറുന്നവര്‍ മാത്രം വര്‍ഷാവസാന ബോര്‍ഡ് പരീക്ഷ എഴുതിയാല്‍ മതിയാവും. ഇന്റേണല്‍ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് രാജ്യത്തെ ഏത് സി.ബി.എസ്.ഇ സ്കൂളിലും അടുത്ത ക്ളാസില്‍ പ്രവേശം ലഭിക്കും.
കുട്ടികളുടെ പരീക്ഷാപ്പേടിയും സമ്മര്‍ദവും കുറക്കാനുള്ള നടപടികളുടെ ഭാഗമായി 2009ലാണ് ബോര്‍ഡ് വാര്‍ഷിക പരീക്ഷ എഴുതേണ്ടതില്ലെന്ന പരിഷ്കാരം സി.ബി.എസ്.ഇ നടപ്പാക്കിയത്. 70 ശതമാനം കുട്ടികളും തീരുമാനം സ്വീകരിച്ച് വാര്‍ഷിക പരീക്ഷ എഴുതിയില്ല. മറ്റ് സ്കൂളുകളിലേക്ക് മാറാന്‍ ആഗ്രഹിച്ച 30 ശതമാനം പേര്‍ക്ക് മാത്രമേ പരീക്ഷ വേണ്ടിവന്നുള്ളൂ. പുതിയ തീരുമാനത്തോടെ വാര്‍ഷിക പരീക്ഷ എഴുതേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഇനിയും കുറയും. പരീക്ഷ പരമാവധി കുറക്കുകയാണ് സി.ബി.എസ്.ഇ ലക്ഷ്യമിടുന്നതെന്നും ചെയര്‍മാന്‍ തുടര്‍ന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com