12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

മതംമാറ്റത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മതംമാറ്റത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
നിര്‍ബന്ധമായി മതം മാറ്റിയതായി പരാതിയില്ല. മിശ്രവിവാഹവുമായിബന്ധപ്പെട്ടാണ് സംസ്ഥാനത്ത് നടക്കുന്ന മതംമാറ്റങ്ങള്‍. മിശ്രവിവാഹം നിയമവിധേയമാണ്. മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആശങ്കാജനകമായ പ്രശ്നമായി മതംമാറ്റം വന്നിട്ടില്ലെങ്കിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. മത തീവ്രവാദ സംഘടനകള്‍ ഏതെങ്കിലും രീതിയില്‍ ഇടപെടല്‍ നടത്തിയാലും കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ലതികയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതീവ സുരക്ഷാമേഖലയായ ഇന്‍ഫോപാര്‍ക്കില്‍ പാകിസ്താന്‍ പൗരന്‍ മുഹമ്മദ് ജൂനൈബ് പരസ്യ ചിത്രത്തില്‍ അഭിനയിക്കാനിടയായ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 28ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇയാള്‍ പിറ്റേന്നാണ് ഇന്‍ഫോപാര്‍ക്കില്‍ ചിത്രീകരണത്തിന് എത്തിയത്. 30ന് നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈക്ക് മടങ്ങി. ടൂറിസ്റ്റ് വിസയില്‍ എത്തി ചിത്രത്തില്‍ അഭിനയിച്ച ഇദ്ദേഹത്തെ കരിമ്പട്ടികയില്‍പെടുത്താന്‍ നടപടി തുടങ്ങി. ഇദ്ദേഹത്തിന്‍െറ സ്പോണ്‍സര്‍ വടകര സ്വദേശി കുഞ്ഞബ്ദുല്ല, പരസ്യ കമ്പനിയിലെ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോടിയേരി ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച് സബ്മിഷന്‍ ഉന്നയിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com