കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ കടകള്‍ അടച്ച് അനിശ്ചിതകാല പണിമുടക്ക് സമരം നടത്താന്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. റേഷന്‍ വ്യാപാരികളുടെ ലാഭ വിഹിതം 75 രൂപയായി വര്‍ധിപ്പിക്കുമെന്ന് അന്തരിച്ച മന്ത്രി ടി.എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നതാണ്. 500 രൂപ ഫെസ്റ്റിവല്‍ അലവന്‍സ്, ക്ഷേമനിധി എന്നിവയിലും ആഗസ്റ്റ് 15 ന് മുമ്പ് തീരുമാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍