ന്യൂദല്‍ഹി: സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പുറത്താക്കിയ 101 പൈലറ്റുമാരെ തിരിച്ചെടുക്കാനുള്ള തീരുമാനം വൈകിക്കുന്നതില്‍ ദല്‍ഹി ഹൈകോടതി എയര്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ എയര്‍ ഇന്ത്യ ഉന്നതാധികാര സമിതി നാലാഴ്ചക്കകം തീരുമാനമെടുക്കുമോ എന്ന് ബുധനാഴ്ച കോടതിയെ അറിയിക്കാനും ജസ്റ്റിസ് രേവ ഖേത്രപാല്‍ നിര്‍ദേശിച്ചു. പൈലറ്റുമാരുടെ ആവശ്യം സഹാനുഭൂതിയോടെ പരിഗണിക്കുമെന്ന് കോടതിക്ക് നല്‍കിയ ഉറപ്പ് എയര്‍ ഇന്ത്യ ഇനിയും പാലിക്കാത്തതില്‍ അസ്വസ്ഥനാണെന്ന് ജസ്റ്റിസ് രേവ പറഞ്ഞു. സമയബന്ധിതമായി വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍