ഗുവാഹതി: അസമില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയായ അമര്‍ജ്യോതി കാലിത ഒഡിഷയിലേക്കു കടന്നെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അറിയിച്ചു. അമര്‍ജ്യോതി കാലിതയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് അയാള്‍ ഭുവനേശ്വറിലാണെന്ന് മനസ്സിലാക്കിയതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ഒഡിഷ പൊലീസിന്‍െറ സഹായത്തോടെ പ്രതിയെ ഉടന്‍തന്നെ പിടികൂടുമെന്ന് തരുണ്‍ ഗോഗോയ് ഉറപ്പുനല്‍കി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനായ ഗൗരവ് ജ്യോതി നോഗിന്‍െറ നടപടി അധാര്‍മികമായിരുന്നു. സംഭവം പൊലീസിനെ അറിയിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണകൂടത്തെയും പൊലീസിനെയും പഴിചാരുന്ന പത്രപ്രവര്‍ത്തകരും ഈ സംഭവത്തില്‍ തങ്ങളുടെ സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുവാഹതി സംഭവം അസം നിയമസഭയിലും ബഹളങ്ങള്‍ക്കു കാരണമായി. പ്രതിപക്ഷകക്ഷികളായ എ.ഐ.യു.ഡി.എഫും എ.ജി.പിയും ബി.ജെ.പിയും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സംഭവത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ ഏഴുപേരാണ് ഇതുവരെ പിടിയിലായത്. വീഡിയോ ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ മറ്റ് ഒമ്പതു പേര്‍ക്കായും തിരച്ചില്‍ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍