സിംഗൂര്‍: കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല. കശ്മീര്‍ ന്യൂദല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമെന്ന നിലക്കാണ് കേന്ദ്രം എല്ലായ്പ്പോഴും കൈകാര്യം ചെയ്തത്. പ്രശ്നപരിഹാരം വൈകുന്നതില്‍ ഫാറൂഖ് അബ്ദുല്ല നിരാശ പ്രകടിപ്പിച്ചു. കശ്മീര്‍ പ്രശ്നത്തിന് പുറത്തുനിന്നുള്ള പരിഹാരം സാധ്യമല്ലെന്നും ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും കഴിഞ്ഞദിവസം ഒബാമ അഭിപ്രായപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍