Mon, 07/16/2012 - 23:26 ( 48 weeks 13 hoursago)
മുതിര്‍ന്ന താരങ്ങള്‍ക്ക് സ്ഥിരതയില്ല -വിശ്വനാഥന്‍ ആനന്ദ്
(+)(-) Font Size

കൊച്ചി: മുതിര്‍ന്ന താരങ്ങള്‍ക്ക് കളിയില്‍ സ്ഥിരത നിലനിര്‍ത്താനാകാത്തതാണ് ചെസില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്. അണ്ടര്‍ 20 കാറ്റഗറി വരെ ടീം ശക്തമാണ്. എന്നാല്‍, മുതിര്‍ന്നവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്നില്ല. ചെസില്‍ കഠിന്വാധ്വാനത്തിനൊപ്പം കിട്ടുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കുകയും വേണമെന്ന് ആനന്ദ് പറഞ്ഞു. എന്‍.ഐ.ഐ.ടിയുടെ ടേണിങ് പോയന്‍റ് സ്കോളര്‍ഷിപ് വിതരണം ചെയ്യാന്‍ കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ചെസിനെ കൂടുതല്‍ ജനകീയമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും സ്കൂള്‍ കരിക്കുലത്തില്‍ പാഠഭാഗമായി ഉള്‍പ്പെടുത്തണം.ഗുജറാത്തും തമിഴ്നാടുമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീപഭാവിയില്‍ ലോകത്തിലെ ചെസ് ഫാക്ടറിയായി ഇന്ത്യ മാറും. കോച്ചിങ് രീതികളില്‍ മാറ്റമുണ്ടാക്കുന്നതിന് പകരം കൂടുതല്‍ മത്സരങ്ങള്‍ക്കുള്ള അവസരമുണ്ടാക്കുകയെന്നതാണ് ചെസിന്‍െറ ശരിയായ വളര്‍ച്ചക്കുവേണ്ടത്. മത്സരപരിചയത്തിനാണ് ചെസില്‍ പ്രാമുഖ്യം.
കൊച്ചി ഹോട്ടല്‍ ഹോളിഡേ ഇനില്‍ നടന്ന ചടങ്ങില്‍ പി.ബി. ക്ളിന്‍റക്ക് ആനന്ദ് സ്കോളര്‍ഷിപ് സമ്മാനിച്ചു. എന്‍.ഐ.ഐ.ടി ലിമിറ്റഡ് അസോസിയേറ്റ് വൈസ് പ്രസിഡന്‍റും കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഹെഡുമായ പ്രതീക് ചാറ്റര്‍ജി പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus