|
ഇന്ത്യ-പാക് ക്രിക്കറ്റ്: ഗവാസ്കറിന് എതിര്‍പ്പ്; സ്വാഗതം ചെയ്ത് ബേദി
ന്യൂദല്‍ഹി: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ബന്ധം പുന$സ്ഥാപിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തോട് സമ്മിശ്ര പ്രതികരണം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ ശക്തമായ വിമര്‍ശവുമായി രംഗത്തെത്തിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി സ്വാഗതം ചെയ്തു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ സഹകരിക്കാത്ത പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള ക്രിക്കറ്റ് സൗഹൃദം പുന$സ്ഥാപിക്കേണ്ടിയിരുന്നില്ലെന്ന് ഗവാസ്കര്‍ പറഞ്ഞു. ഇംഗ്ളണ്ട് പരമ്പരക്കിടയില്‍ ഇത്തരമൊരു മത്സരം കളിക്കാര്‍ക്കും ഉചിതമാവില്ലെന്ന് ഗവാസ്കര്‍ കുറ്റപ്പെടുത്തി. മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ് തീരുമാനത്തെ സ്വാഗതം ചെയ്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍