Mon, 07/16/2012 - 23:22 ( 43 weeks 5 daysago)
കെ.സി.എ അഴിമതി ആരോപണം: അന്വേഷണത്തിന് പുതിയ സംഘം
(+)(-) Font Size

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) എതിരായ അഴിമതി ആരോപണങ്ങളുടെ അന്വേഷണച്ചുമതല പുതിയ വിജിലന്‍സ് സംഘത്തിന്. വിജിലന്‍സ് കൊച്ചി യൂനിറ്റ് അന്വേഷിച്ചിരുന്ന കേസാണ് പ്രത്യേക സംഘത്തിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ സംഘം രൂപവത്കരിച്ച് സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിറക്കി. വിജിലന്‍സ് കൊച്ചി സ്പെഷല്‍ സെല്‍ എസ്.പി കെ.എ. മുഹമ്മദ് ഫൈസലിന്‍െറ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി മുരളീധരനാണ് അന്വേഷണത്തിന്‍െറ ചുമതല. കൊച്ചിയില്‍ 2005, 2006, 2007 വര്‍ഷങ്ങളില്‍ നടന്ന ഏകദിന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടായെന്നാണ് പ്രധാന ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus