പ്യോങ്യാങ്: ഉത്തര കൊറിയയിലെ സൈനിക മേധാവി റി യോങ് ഹൊയെ രാജ്യത്തെ ഉന്നത ഭരണസമിതി പദവികളില്‍നിന്ന് നീക്കി. ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് റി യോങ് ഹൊയെ നീക്കാനുള്ള തീരുമാനമെടുത്തത്. സെന്‍ട്രല്‍ മിലിറ്ററി കമീഷന്‍െറ വൈസ്ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് ഔദ്യാഗിക ഭാഷ്യം.
എന്നാല്‍, മുന്‍ ഭരണാധികാരി കിങ് ജോങ് ഇലിന്‍െറ മരണത്തിനുശേഷം രാജ്യത്ത് ഉടലെടുത്ത അധികാര വടംവലിയുടെ ഭാഗമായാണ് സൈനിക മേധാവിയെ നീക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. യോങ് ഹൊയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.
മൂന്നുവര്‍ഷം മുമ്പാണ് യോങ് ഹൊ ഉത്തരകൊറിയയുടെ സൈനിക മേധാവിയായി ചുമതലയേല്‍ക്കുന്നത്. കിങ് ജോങ് ഇലിന്‍െറ വിശ്വസ്തനായിരുന്നു അദ്ദേഹം. ഡിസംബറില്‍ ഇലിന്‍െറ മരണാനന്തരം മകന്‍ കിങ് ജോങ് ഉനിന് ഭരണം കൈമാറിയപ്പാഴും അദ്ദേഹം ഭരണ നേതൃത്വത്തില്‍ സജീവമായിരുന്നു. ഉന്‍ ഭരണകൂടത്തിലെ ഏഴ് പ്രധാനികളില്‍ ഒരാളായിട്ടാണ് അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നത്.
ഉത്തരകൊറിയയുടെ നടപടി തീര്‍ത്തും അസാധാരണമെന്ന് ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അയല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍