കൈറോ: ഒരു മാസത്തോളം കൈറോയിലെ സൈനിക ആശുപത്രിയില്‍ ചികിത്സ തേടിയ മുന്‍ ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറകിനെ വീണ്ടും ജയിലിലേക്കയക്കാന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ മാസം ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുബാറകിനെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം മരിച്ചുവെന്നുവരെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ നാലിന് മുബാറകിന്‍െറ ആരോഗ്യനില വിലയിരുത്താന്‍ വിദഗ്ധ മഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ ഉത്തരവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍