കാഠ്മണ്ഡു: നേപ്പാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു. പതിനെട്ടോളം ആളുകള്‍ക്ക് പരിക്കേറ്റു. മൂന്നു പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. സംഭവസ്ഥലത്തുനിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാഠ്മണ്ഡുവിന് പടിഞ്ഞാറ് 80 കിലോമീറ്റര്‍ അകലെ ത്രിശൂലി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഹൈവേയില്‍നിന്ന് ബസ് 100 മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കഴിഞ്ഞദിവസം തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍