കേപ്ടൗണ്‍: ആഫ്രിക്കന്‍ യൂനിയന്‍ കമീഷന്‍െറ പ്രഥമ വനിതാ അധ്യക്ഷയായി ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തരമന്ത്രി ദ്ലാമിനി സുമ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ അധ്യക്ഷന്‍ ഴാന്‍ പിങ്ങിനെ തോല്‍പിച്ചാണ് 63 കാരിയായ ദ്ലാമിനി സുമ 54അംഗ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ നേതൃപദവിയിലെത്തിയത്. സൗത് ആഫ്രിക്കന്‍ ഡെവലപ്മെന്‍റ് കമ്യൂണിറ്റിയുടെ പിന്തുണയോടെ മത്സരിച്ച ദ്ലാമിനി 34 വോട്ടുകള്‍ നേടി. ദക്ഷിണാഫ്രിക്കന്‍ വിമോചന സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ച ദ്ലാമിനി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമയുടെ മുന്‍ഭാര്യയാണ്. നേരത്തേ, ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ, വിദേശകാര്യ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍