കൊല്ലം: പാരിപ്പള്ളിയില്‍ പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്‍റണി കൊലപാതകത്തിന് ശേഷം ചെന്നൈയില്‍ എത്തിയതായി പൊലീസിന്‍െറ സ്ഥിരീകരണം. ജൂണ്‍ 25ന് രാത്രിയാണ് ആന്‍റണി പൊലീസുകാരനെ കുത്തിക്കൊന്നത്. രണ്ട് ദിവസം കഴിഞ്ഞാണ് ഇയാള്‍ ചെന്നൈയിലെ ഫ്ളാറ്റില്‍ എത്തിയത്. ഇയാളെ സമീപവാസികള്‍ കണ്ടിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്.
ആന്‍റണിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഈ സമയം പൊലീസ് സ്ഥിരീകരിക്കാത്തത് മൂലം ഇയാള്‍ക്ക് സൗകര്യപൂര്‍വം രക്ഷപ്പെടാനായതായാണ് അന്വേഷണസംഘം കരുതുന്നത്. കഴിഞ്ഞദിവസം ചെന്നൈയില്‍ കേരളപൊലീസ് വാര്‍ത്താസമ്മേളനം നടത്തി ആട് ആന്‍റണിയുടെ വീഡിയോ ചിത്രങ്ങളും ലുക്കൗട്ട് നോട്ടീസും മാധ്യമങ്ങള്‍ക്കും റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കും കൈമാറിയിരുന്നു. ഇതിനുശേഷം പൊലീസിന് ആന്‍റണിയെക്കുറിച്ച് നിരവധി ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് പരവൂര്‍ സി.ഐ പറഞ്ഞു.തമിഴ്നാട്ടിലെ ക്യൂബ്രാഞ്ചിന്‍െറ സഹായത്തോടെ ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ച് പഴുതുകളടച്ച അന്വേഷണം പുരോഗമിക്കുകയാണ്. മാതാവരം, എഗ്മോര്‍ മേഖലകളില്‍ സംശയമുള്ള പല കേന്ദ്രങ്ങളിലും പൊലീസ് സംഘം ഞായറാഴ്ച പരിശോധന നടത്തി.
ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ആന്ധ്രയിലെ തിരുപ്പതി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അവിടെയും പ്രാദേശിക പത്രങ്ങളിലും ചാനലുകളിലും ആന്‍റണിയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലത്തുനിന്നുള്ള പൊലീസ് സംഘം കര്‍ണാടകയിലും പരിശോധനകള്‍ നടത്തുന്നുണ്ട്. ആന്‍റണിക്കൊപ്പം തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് രക്ഷപ്പെട്ട പെരുമ്പാവൂര്‍ സ്വദേശി സൂസന്‍ ഇപ്പോള്‍ ഇയാളോടൊപ്പം ഇല്ളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.സൂസന്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് സൂചനകള്‍. ഇവരെ കണ്ടത്തൊന്‍ എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കൊല്ലം ക്രൈം ഡിറ്റാച്ച്മെന്‍റ് എ.സി.പി വി.അജിത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍