12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കരമന - കളിയിക്കാവിള പാത വികസനം പാതിവഴിയില്‍; ജനം വീണ്ടും പ്രക്ഷോഭത്തിന്

നേമം: ഭാഗികമായി അളന്നുകല്ലിടല്‍ നടത്തി വര്‍ഷം തികയാറായിട്ടും കരമന - കളിയിക്കാവിള റോഡ് വികസനത്തെപ്പറ്റി അധികൃതര്‍ക്ക് മൗനം. രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടമരണങ്ങള്‍ക്കും നടുവില്‍ വലയുന്ന റോഡ് വികസനം സാധ്യമാക്കിക്കിട്ടാന്‍ വീണ്ടും പ്രക്ഷോഭ വഴിയില്‍.
പാതവികസനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ 24ന് കളിയിക്കാവിള നിന്ന് സെക്രട്ടേറിയറ്റിലേക്ക് വാഹന പ്രതിഷേധജാഥ നടത്തും. ഗാന്ധിയന്‍ കെ. ഗോപിനാഥന്‍ നായരാണ് നേതൃത്വം നല്‍കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
കരമന പാലം മുതല്‍ കളിയിക്കാവിള വരെ 30 കിലോ മീറ്റര്‍ 30.2 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍െറ കല്ലിടലും നടന്നു. 2000 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പായതോടെ പദ്ധതി നിശ്ചലമായി. യു.ഡി.എഫ് സര്‍ക്കാര്‍ പാത വികസനത്തിന് ഒന്നും ചെയ്തില്ല. ആക്ഷന്‍ കൗണ്‍സില്‍ സമര പരിപാടികളുമായി രംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ സ്ഥലം അളന്ന് കല്ലിടല്‍ തുടങ്ങി. വികസനം 22 മീറ്ററില്‍ മതിയെന്ന് അഭിപ്രായപ്പെട്ട് ചിലര്‍ രംഗത്തത്തെുകയും കല്ലിടല്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ ജോലികള്‍ മുടങ്ങുന്ന ഘട്ടത്തിലായി. പ്രതിഷേധിച്ചാല്‍ അറസ്റ്റ് എന്ന ഉറച്ച തീരുമാനം സര്‍ക്കാറെടുത്തു. ഇതോടെ പ്രതിഷേധക്കാരുടെ ശൗര്യം നിലച്ചു. അളന്നു കല്ലിടല്‍ പൊലീസ് സംരക്ഷണത്തോടെ ബാലരാമപുരം വഴിമുക്ക് വരെ 12 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കി. ഇതുകഴിഞ്ഞ് ഒരു വര്‍ഷമായിട്ടും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ജങ്ഷന്‍ കേന്ദ്രീകരിച്ചുള്ള ബസ് ബേകളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ സ്ഥലം കണ്ടത്തൊമെന്നും ബാക്കിയുള്ള അലൈമെന്‍റിലെ അപാകതകള്‍ എം.എല്‍.എ മാര്‍ നാട്ടുകാരുമായി സംസാരിച്ച് പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എം.എല്‍.എമാരുടെ നിസ്സഹകരണം മൂലമാണ് ഇഴയുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗതാഗതതിരക്കും അപകടവും മൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. പാപ്പാനംകോട്, കാരയ്ക്കാമണ്ഡപം, വെള്ളായണി, നേമം പ്രദേശം താണ്ടിക്കിട്ടാന്‍ മണിക്കൂറെടുക്കും. പാത വികസനത്തിനൊപ്പം കാല്‍ നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ജങ്ഷനുകള്‍ കേന്ദ്രീകരിച്ചുള്ള മേല്‍പ്പാലങ്ങള്‍ കൂടി ദീര്‍ഘ വീക്ഷണത്തോടെ ചെയ്യണമെന്നും ജനം ആവശ്യപ്പെടുന്നു.
സ്ഥലമെടുപ്പ് വൈകുന്നതുമൂലം ഇവിടത്തെ ഭൂമിയില്‍ നിര്‍മാണവും കൈമാറ്റവും നടത്താന്‍ കഴിയുന്നില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com