കൊടകര:മാലമോഷണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ 10 വര്‍ഷത്തിനു ശേഷം കൊടകര പൊലീസ് പിടികൂടി. പട്ടാമ്പി തുറക്കല്‍ വീട്ടില്‍ മണി എന്ന അബൂബക്കറിനെയാണ് (36) പട്ടാമ്പിയില്‍ നിന്നും കൊടകര സി.ഐ എം.ഗംഗാധരന്‍ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് കൊടകര പുത്തൂക്കാവില്‍ വെച്ച് കാവുംതറ കല്ലുംപുറം മോഹനന്‍െറ ഭാര്യ ഷീലയുടെ ഒന്നരപവന്‍െറ മാല പൊട്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യമെടുത്ത ശേഷം മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം, പട്ടാമ്പി, വളാഞ്ചേരി, പെരുമ്പാവൂര്‍ എന്നീ പൊലീസ്സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകളുണ്ട്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഒല്ലൂര്‍: അടിപിടി, വാഹനാപകട കേസുകളില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 10 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. തലോര്‍ പനയംപാടം പെരുഞ്ചേരി വീട്ടില്‍ പ്രഭാകരനെയാണ് (40) ഒല്ലൂര്‍ എസ്.ഐ. രമേഷും ഡി.പി.ഒ മേജറ്റും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഇയാളുടെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍