കൊടുങ്ങല്ലൂര്‍: മാധ്യമം ഇരിങ്ങാലക്കുട ലേഖകന്‍ റഊഫ് കരൂപ്പടന്നയുടെ ‘കരൂപ്പടന്നയുടെ സ്വ.ലേ.’ പുസ്തക പ്രകാശനം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കായംകുളം മുഹമ്മദ് ഏറ്റുവാങ്ങി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനില്‍ മാന്തുരുത്തി അധ്യക്ഷത വഹിച്ചു. തുമ്പൂര്‍ ലോഹിതാക്ഷന്‍ പുസ്തക പരിചയം നടത്തി. മാധ്യമം ബൂറോ ചീഫ് വി.ആര്‍. രാജമോഹന്‍ ആമുഖ പ്രഭാഷണം നടത്തി. ബാലവേദി അംഗങ്ങളില്‍ എസ്.എസ്.എല്‍.സിക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉപഹാരം നല്‍കി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.എം. അഷറഫ്, ബ്ളോക്ക് പഞ്ചായത്തംഗം ഈഴുവത്തറ സജീവന്‍, ഇരിങ്ങാലക്കുട പ്രസ് ക്ളബ് പ്രസിഡന്‍റ് കെ.സി. പ്രേമരാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ നസീമ നാസര്‍, ബ്ളോക്ക് പഞ്ചായത്തംഗം കെ.എച്ച്. അബ്ദുല്‍ നാസര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ധര്‍മജന്‍ വില്ലാടത്ത്, എം.കെ. മോഹനന്‍, എം.എച്ച്. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഐ. ബാലഗോപാല്‍ സ്വാഗതവും ഗ്രാമീണ വായനശാല സെക്രട്ടറി പി.കെ. അബ്ദുല്‍ മനാഫ് നന്ദിയും പറഞ്ഞു. താലൂക്ക് ലൈബ്രറി കണ്‍സിലും ഗ്രാമീണ വായനശാലയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍