പയ്യന്നൂര്‍: വാഹനങ്ങളുടെ ഗ്ളാസുകളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി വിധി അവഗണിക്കുന്നു. രണ്ടു മാസം മുമ്പ് ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി കേരളത്തില്‍ മിക്ക ജില്ലകളിലും നടപ്പാക്കുന്നില്ളെന്നാണ് ആക്ഷേപം. ട്രാഫിക് നിയമം ലംഘിച്ചതുള്‍പ്പെടെ നൂറുകണക്കിന് കേസുകള്‍ ഉണ്ടാകാറുണ്ടെങ്കിലും സണ്‍ കണ്‍ട്രോള്‍ ഫിലിം ഉപയോഗിച്ചതിന് കേസുകള്‍ മിക്ക സ്റ്റേഷനുകളിലും ഇതുവരെ ഉണ്ടായിട്ടില്ളെന്നാണ് സൂചന. തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ പൊലീസുകാര്‍ കര്‍ശന നടപടിയെടുക്കുന്നതായി പറയുന്നു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിയമം ഇതുവരെ കര്‍ശനമായി നടപ്പാക്കിയിട്ടില്ല.
വാഹനങ്ങള്‍ക്കുള്ളിലെ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കോടതി ഫിലിം ഉപയോഗത്തിനെതിരെ വിധി പ്രസ്താവിച്ചത്.എന്നാല്‍, ആഭ്യന്തര വകുപ്പ് ഇത് ഗൗരവമായി എടുത്തിട്ടില്ളെന്നാണ് ആക്ഷേപം. അപൂര്‍വമായി മാത്രമാണ് പൊലീസ് പിഴയീടാക്കുന്നത്്. ചില ഉദ്യോഗസ്ഥര്‍ വാഹന പരിശോധനക്കിടയില്‍ ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫിലിം മാറ്റാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഇതുവരെ ഉത്തരവ് രേഖാമൂലം നല്‍കിയില്ളെന്നറിയുന്നു. മിക്ക പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ഉണ്ടായതത്രെ. ഇതാണ് ഫലിം ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെയുള്ള നടപടിക്കുള്ള തണുപ്പന്‍ പ്രതികരണത്തിന് കാരണമാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍