പാലക്കാട്: ജില്ലാശുപത്രിയില്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് നല്‍കുന്നത് ആറിത്തണുത്ത പാലും മുട്ടയും. മില്‍മയുടെ അര ലിറ്ററിന്‍െറ പാക്കറ്റ് പാലാണ് രോഗികള്‍ക്ക് നല്‍കുന്നത്. കാച്ചിക്കുടിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാക്കറ്റ്പാല്‍ മറിച്ചുവില്‍ക്കുകയാണ് രോഗികള്‍. കാച്ചിയ പാലും വേവിച്ച മുട്ടയും നല്‍കണമെന്നാണ് നിയമമെങ്കിലും കാലങ്ങളായി ഇതൊന്നും പാലിക്കാറില്ല. ഒന്നര വര്‍ഷം മുമ്പ് വരെ അര ലിറ്റര്‍ കാച്ചിയ പാല്‍ നല്‍കിയിരുന്നു. ഇത് രോഗികള്‍ കുടിക്കുകയും ചെയ്തിരുന്നു.
പുറത്തുനിന്ന് വരുന്നവര്‍ വാര്‍ഡുകളിലത്തെി രോഗികളുടെ കൂടെ നില്‍ക്കുന്നവരില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പാലും മുട്ടയും വാങ്ങുന്നതായി പരാതിയുണ്ട്.
രോഗികള്‍ക്ക് പാല്‍ കാച്ചിക്കൊടുക്കാന്‍ ജില്ലാശുപത്രിയില്‍ പ്രത്യേകസംവിധാനമുണ്ട്. പാല്‍ കാച്ചാനായി മാസം എട്ട് ഗ്യാസ് സിലിണ്ടര്‍ അനുവദിക്കുന്നുണ്ട്. കാന്‍റീനില്‍ ഇതിനായി ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടില്ലത്രെ. ആശുപത്രിയുടെ ശോച്യാവസ്ഥ നേരില്‍കണ്ടറിഞ്ഞ വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ലുഖ്മാന്‍െറ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കും. ബദര്‍ ബാലരാമപുരം, റെയ്മണ്ട് ആന്‍റണി, സി.എ. ഷെമീര്‍, എം.എ. ഹമീദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍