മലപ്പുറം: 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് പഞ്ചായത്ത് തലത്തില്‍ തയാറാക്കിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംബന്ധിച്ച ഡാറ്റാ ബാങ്ക് ഉടന്‍ ഗസ്റ്റ് വിജ്ഞാപനം ചെയ്യണമെന്നും ഈ നിയമത്തിനു വിരുദ്ധമായി 2005 വരെ നികത്തിയ നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു. യൂനിറ്റ് ഭാരവാഹികള്‍ക്കായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് മഞ്ചേരിയില്‍ സമാപിച്ചു.
കെ. അരുണ്‍കുമാര്‍, പി.കെ. ശ്യാംകൃഷ്ണന്‍, സജി ജേക്കബ് എന്നിവര്‍ ക്ളാസെടുത്തു. സമാപന സമ്മേളനത്തില്‍ വേണു പാലൂര്‍ അധ്യക്ഷത വഹിച്ചു.
വി. വിനോദ്, കെ. വിജയന്‍, പി. സുനില്‍, കെ. ജയദീപ്, അനൂപ് പാറക്കാട് എന്നിവര്‍ സംസാരിച്ചു.
‘നെല്‍വയലുകളും
നീര്‍ത്തടങ്ങളും
സംരക്ഷിക്കണം’
മലപ്പുറം: നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പി.ഡി.പി ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
രോഗിയും വികലാംഗനുമായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്‍റ് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീജ മോഹന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സമീര്‍ പയ്യനങ്ങാടി, യൂസുഫ് പാന്ത്ര, ബാപ്പു പുത്തനത്താണി, ജാഫറലി ദാരിമി, ശശി പൂവന്‍ചിന, അസീസ് വെളിയംകോട്, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍