12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

അന്താരാഷ്ട്ര ഗണിതവര്‍ഷം: ഡയറ്റ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പാക്കും

താനൂര്‍: അന്താരാഷ്ട്ര ഗണിതശാസ്ത്ര വര്‍ഷത്തില്‍ മലപ്പുറം വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്‍െറ (ഡയറ്റ്) ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പാക്കും. ഗണിതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ സ്കൂളുകള്‍ക്കും 1000 രൂപവീതം നല്‍കും. ഗണിതശാസ്ത്രജ്ഞനായ രാമാനുജന്‍െറ പോസ്റ്ററുകളും ഗണിതശാസ്ത്രത്തിന്‍െറ പ്രാധാന്യം വിശദീകരിക്കുന്ന ബ്രോഷറുകളും നല്‍കും. സ്കൂള്‍തലത്തിലും പഞ്ചായത്ത്തലത്തിലും ഗണിതമത്സരങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. ഡയറ്റിന്‍െറയും എസ്.എസ്.എയുടെയും നേതൃത്വത്തില്‍ ‘ഗണിത സംഗമം’ ജില്ലാതലത്തില്‍ നടത്താനും പദ്ധതിയുണ്ട്.
ഗണിത നിര്‍മാണക്കളരി, ഗണിതം നാട്ടിലും വീട്ടിലും, ഗണിത ലാബുകളുടെ ശാക്തീകരണം, ജില്ലയിലെ ഗണിതശാസ്ത്രജ്ഞന്‍മാരെ അറിയല്‍, ഗണിത പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം, ഗണിത ക്വിസ്, ഗണിതശാസ്ത്ര കോണ്‍ഗ്രസ്, ഗണിത പുസ്തകങ്ങള്‍ പരിചയപ്പെടല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ഇതിനായി ഓരോ ബി.ആര്‍.സിയില്‍നിന്നും ഉപജില്ലാ ഗണിത ക്ളബ് കണ്‍വീനറെയും ഗണിതാധ്യാപകനെയും ട്രെയിനറെയും പങ്കെടുപ്പിച്ച് പ്രാഥമിക ശില്‍പശാല നടത്തി. ജില്ലാതലത്തില്‍ നടത്തുന്ന ഗണിതശാസ്ത്ര സെമിനാറും ഗണിത വര്‍ഷാചരണത്തിന്‍െറ ഭാഗമായിരിക്കും. ഗണിതശാസ്ത്ര വര്‍ഷാചരണത്തിന് ‘റാംപ്’ എന്നാണ് പേര്. പരിപാടിയുടെ ലോഗോ പ്രകാശനം ഈയാഴ്ച നടക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com