രാജ്യദ്രോഹം: അറസ്റ്റിലായ സംഘത്തെ ചോദ്യം ചെയ്യുന്നു

അബൂദബി: രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഒരു സംഘം അറസ്റ്റില്‍. സംഘത്തില്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ തുടങ്ങി.
രാജ്യത്തിന്‍െറ ഭരണ സംവിധാനം, ഭരണഘടന തുടങ്ങിയവക്ക് എതിരായും രാജ്യസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കാനും സംഘടന രൂപവത്കരിച്ച് പ്രതികള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ചില വിദേശ സംഘടനകളുമായി ബന്ധമുണ്ട്. അവരുടെ അജണ്ടകള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.
ഇതേക്കുറിച്ച് വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സംഘത്തെ നിരീക്ഷിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യാന്‍ പബ്ളിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതായി അബൂദബി അറ്റോണി ജനറല്‍ സാലിം സഈദ് ഖുബൈഷ് പറഞ്ഞു. പ്രതികളുടെ ഗൂഢാലോചന, ലക്ഷ്യം തുടങ്ങിയവ സംബന്ധിച്ച് വിശദമായി അന്വേഷിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus