മാനന്തവാടി: മറവിരോഗം മൂലം ആദിവാസി വിദ്യാര്‍ഥിനി പ്രവീണയുടെ പഠനം മുടങ്ങി. വെള്ളമുണ്ട പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ വടക്കോട്ട്കുന്ന് പണിയ കോളനിയിലെ മനോജിന്‍െറ മകള്‍ പ്രവീണ (12)യാണ് മറവിരോഗംമൂലം ദുരിതം പേറുന്നത്.
ഏഴാം ക്ളാസുവരെ കൊമ്മയാട് സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂളില്‍ പഠിച്ചു. തുടര്‍ പഠനത്തിന് ദ്വാരകയെയോ, വെള്ളമുണ്ടയിലോ പോകണം. ഇതോടെയാണ് പഠനം ഉപേക്ഷിച്ചത്. പഠനകാലത്ത് സര്‍ക്കാറില്‍നിന്ന് 1100 രൂപ വീതം ധനസഹായം ലഭിച്ചിരുന്നതായി പിതാവ് മനോജ് പറഞ്ഞു. സ്കൂള്‍ വിട്ടതോടെ ധനസഹായം നിലച്ചു. രോഗത്തിന്കാര്യമായ ചികിത്സയൊന്നും ലഭിക്കുന്നുമില്ല. പഠിക്കാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ദു$ഖംപേറി കോളനിയിലെ കൂരക്കുള്ളില്‍ കഴിയുകയാണ് പ്രവീണ.
മനോജിന്‍െറ മറ്റു രണ്ടുമക്കള്‍ അഞ്ചാം ക്ളാസിലും രണ്ടാം ക്ളാസിലുമാണ് പഠിക്കുന്നത്. കുട്ടിയുടെയും കോളനിയുടെയും ദുരിതം അറിയാനത്തെിയ മാനന്തവാടി തഹസില്‍ദാര്‍ പി.പി. കൃഷ്ണന്‍കുട്ടി ചികിത്സാ സൗകര്യം ലഭ്യമാക്കാനും പഠനത്തിന് സ്പെഷല്‍ സ്കൂളില്‍ സൗകര്യം ഒരുക്കാമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍