കല്‍പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ മഴ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ മഡ് ഫുട്ബാള്‍ മത്സരത്തില്‍ അല്‍അസ അച്ചൂര്‍ ജേതാക്കളായി. ഹണ്ടേഴ്സ് പിലാക്കാവാണ് റണ്ണര്‍ അപ്. ഹില്‍ ഡിസ്ട്രിക്ട് ക്ളബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.
ബത്തേരി ഹില്‍ ഡിസ്ട്രിക്ട് ഗ്രൗണ്ടില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് എ.വി. ജോര്‍ജ് മേള ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സലീം കടവന്‍ കളിക്കാരെ പരിചയപ്പെട്ടു. വൈസ് പ്രസിഡന്‍റ് ടോണി ഫിലിപ് അധ്യക്ഷത വഹിച്ചു. എ.ഡി. ജോണ്‍, ലൂക്കാ ഫ്രാന്‍സിസ്, സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. രവി സ്വാഗതവും ഡോ. ജിജു ജോസഫ് നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍