കല്‍പറ്റ: നെല്‍വയല്‍ നികത്തലിനെതിരെ ശക്തമായ നിയമം നിലനില്‍ക്കെ മുമ്പ് നികത്തിയതിനെ സാധൂകരിച്ച മന്ത്രിസഭാ സമിതിയുടെ തീരുമാനത്തില്‍ ചീക്കല്ലൂര്‍-എരനല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണ സമിതി പ്രതിഷേധിച്ചു. വികസനത്തിന്‍െറ പേരില്‍ ഭൂമാഫിയകള്‍ക്ക് സൗകര്യമൊരുക്കുന്ന തീരുമാനം ഭാവിതലമുറയോടുള്ള വെല്ലുവിളിയാണെന്ന് സമിതി അഭിപ്രായപ്പെട്ടു. പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ നികത്താമെന്ന തീരുമാനം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഒരുവശത്ത് കര്‍ഷകര്‍ക്ക് വിവിധ പാക്കേജുകളും പദ്ധതികളും പ്രഖ്യാപിക്കുകയും മറുവശത്ത് നെല്‍വയലുകള്‍ വ്യവസായ ആവശ്യത്തിനും വിമാനത്താവളം പോലുള്ള പദ്ധതികള്‍ക്കും നികത്തുകയും ചെയ്യുന്നത് അപലപനീയമാണ്. വയനാട്ടില്‍ മഴ മഹോത്സവം പോലുള്ള പരിപാടികള്‍ക്ക് ചെലവഴിക്കുന്ന തുക കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് മാസശമ്പളം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമിതി ഉന്നയിച്ചു.
ചീക്കല്ലൂരിലെ പാരമ്പര്യ ജൈവകര്‍ഷകനായ ശിവന്‍പിള്ളയെ അഭിനന്ദിച്ചു. പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും കൃഷിഭൂമിക്കും ഏറെ ദോഷകരമായി ബാധിക്കുന്ന ടാര്‍ മിക്സിങ് പ്ളാന്‍റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഹരിതസേന ജില്ലാ പ്രസിഡന്‍റ് പി.എന്‍. സുധാകര സ്വാമി ഉദ്ഘാടനം ചെയ്തു. എം. ശിവന്‍പിള്ള, കെ. നാരായണന്‍, ഡോ. പി.ജി. ഹരി, ഇ.എന്‍. ഗോപാലകൃഷ്ണന്‍, വമ്മേരി രാഘവന്‍, മുരളി മാടമന, എം. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍