കോഴിക്കോട്: പൂവാട്ടുപറമ്പ് മിനി സ്റ്റേഡിയത്തിനുസമീപം താമസിക്കുന്ന ശിവന്‍-അജിത ദമ്പതികളുടെ മൂന്ന് കുട്ടികളില്‍ രണ്ടുപേര്‍ ഗുരുതരമായ അസുഖങ്ങളാല്‍ വിഷമിക്കുകയാണ്. ജന്മനാ കാഴ്ചശക്തി ഇല്ലാത്തവനും ബുദ്ധിമാന്ദ്യം സംഭവിച്ചവനുമായ മൂത്ത മകന്‍ രാഹുല്‍ ശരീരത്തിലെ അസ്ഥികള്‍ തനിയെ ഒടിഞ്ഞുപോകുന്ന അപൂര്‍വ രോഗത്താലും ഇളയമകന്‍ അമല്‍ദേവ് ഹൃദയത്തില്‍ സുഷിരവും ഹൃദയവാല്‍വ് ഇല്ലാതെയുമാണ് ജനിച്ചത്. കുട്ടികളുടെ ചികിത്സക്ക് ഏകദേശം രണ്ടരലക്ഷം രൂപ ആവശ്യമാണ്.
കൂലിപ്പണിക്കാരനായ ശിവന്‍െറ കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ തുക കണ്ടത്തെുന്നതിനായി പെരുവയല്‍ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് മെംബര്‍ സീമാ ഹരീഷ് ചെയര്‍മാനും ബിനോയ് കുഴുമയില്‍ കണ്‍വീനറുമായി ‘ശിവന്‍ കുടുംബ ചികിത്സാ സഹായ കമ്മിറ്റി’ രൂപവത്കരിക്കുകയും എസ്.ബി.ഐ പൂവാട്ടുപറമ്പ് ബ്രാഞ്ചില്‍ 32321827610 നമ്പര്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍