|
ചരിത്രം പൂത്ത എല്‍മ് മരച്ചോട്ടില്‍ ഒളിമ്പിക് ദീപവുമായി...
ലണ്ടന്‍: ‘സ്റ്റേഡിയത്തിന്‍െറ ഒരറ്റത്തെ എല്‍മ് മരത്തില്‍നിന്നും പടര്‍ന്ന വേരുകള്‍ ഓട്ടക്കാരുടെ സ്പൈക്കിന് കെണിയൊരുക്കി പടര്‍ന്നിരുന്നു. കല്‍ക്കരി ഫാക്ടറിയിലെ ചാരത്തില്‍ പണിത ട്രാക്കും, പരുപരുത്ത ഉപരിതലവും. പ്രതിസന്ധികളോട് പടവെട്ടിയായിരുന്നു അന്ന് ഞങ്ങള്‍ ഓടാനിറങ്ങിയത്’ -ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഇഫ്ലെ ട്രാക്കില്‍ 58 വര്‍ഷം മുമ്പത്തെ ചരിത്ര നിമിഷം വിവരിക്കുമ്പോള്‍ ഇടതുകൈയിലേന്തിയ ഒളിമ്പിക്സ് ദീപജ്വാലയേക്കാള്‍ തിളക്കമായിരുന്നു സര്‍ റോജര്‍ ബാന്നിസ്റ്റര്‍ എന്ന പഴയ ചാമ്പ്യന്. ചരിത്രം വഴിമാറിയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച അതേ മണ്ണിലൂടെ ലണ്ടന്‍ ഒളിമ്പിക്സിന്‍െറ ദീപശിഖയും കൈയിലേന്തി പോരാട്ടവീര്യം ചോരാത്ത പഴയ ഓട്ടക്കാരന്‍ 30 വാര നടന്നു. ലണ്ടന്‍ ഒളിമ്പിക്സിലേക്ക് രണ്ടാഴ്ചമാത്രം ശേഷിക്കെയാണ് ഒളിമ്പിക്സ് ദീപം റോജര്‍ ബെനിസ്റ്റര്‍ ട്രാക്കെന്ന് നാമകരണം ചെയ്യപ്പെട്ട സര്‍വകലാശാല അത്ലറ്റിക് ട്രാക്കില്‍ ചരിത്രത്തിന്‍െറ ഓര്‍മപുതുക്കലായി എത്തിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍