‘‘ഞാനന്ന് സ്കൂളിലാണ്. എന്‍െറ അധ്യാപകന്‍ ഇരുപത് രൂപയും ഒരു തുണ്ടുകടലാസും കൈയില്‍തന്നിട്ട് പറഞ്ഞു, ടൗണില്‍പോയി കടലാസിലെഴുതിയത് വാങ്ങിക്കൊണ്ടുവരാന്‍. എവിടുന്നാ വാങ്ങേണ്ടതെന്നും സാറ് തന്നെ പറഞ്ഞുതന്നു. എനിക്കൊന്നുമറിയില്ലായിരുന്നു. സാറു പറഞ്ഞപോലെ ഞാന്‍ ചെയ്തു.
ഞാന്‍ കൊണ്ടുവന്ന കുപ്പിയില്‍നിന്ന് ഗോള്‍ഡ് സ്പോട്ടിന്‍െറ കുപ്പിയിലേക്ക് സാറ് എന്തോ ഒഴിച്ചു. എന്നിട്ട്, കുടിച്ചോളാന്‍ പറഞ്ഞു. ഭയങ്കര ചവര്‍പ്പായിരുന്നു അതിന്. വൈകുന്നേരം, ബെല്ലടിച്ചപ്പോള്‍ ഞാന്‍ വീട്ടിലേക്കു മടങ്ങി. നടക്കാന്‍ പ്രയാസം.
പിന്നീട് പലവട്ടം ഞാന്‍ സാറിനുവേണ്ടി അതുവാങ്ങിച്ചുകൊടുത്തു. ഞാനും അതു കുടിക്കും. അങ്ങനെ ഞാനും കള്ളുകുടിയനായി.പത്താം ക്ളാസുകാരനായതോടെ ഞാന്‍ കുടിക്കുന്നവരോട് കൂട്ടുകൂടാനും, കുടിച്ച് വഴക്കുണ്ടാക്കാനും തുടങ്ങി...’’
ചുറ്റും കൂടിയിരിക്കുന്നവരോടായി അയാള്‍ ‘ലഹരി ജീവിതം’ പറഞ്ഞു തുടങ്ങി.
‘‘...കല്യാണം കഴിഞ്ഞതോടെ കള്ളുകുടി നിര്‍ത്തി. ലഹരിയില്ലാതെ ജീവിക്കാനാവില്ളെന്ന് തോന്നി. അങ്ങനെ കഞ്ചാവ് ശീലിച്ചുതുടങ്ങി. ആരുമറിയുന്നുണ്ടായിരുന്നില്ല. രണ്ടരക്കൊല്ലം കഞ്ചാവിന്‍െറ ലോകത്ത് പാറി നടന്നു. നാട്ടുകാരാരോ അതു കണ്ടുപിടിച്ചു. വീട്ടില്‍ ബഹളമായി. പിന്നെ, വേദനയകറ്റാനുള്ള ഗുളികകളായിരുന്നു ശരണം.
ഓട്ടോഡ്രൈവറായിരുന്ന എനിക്ക് ഒരു ദിവസം, ഉത്തരേന്ത്യയില്‍നിന്ന് വന്ന ട്രക്ക് ഡ്രൈവറില്‍നിന്ന് ഓപ്പിയം (കറുപ്പ്) കിട്ടി. പിന്നെ, അതിനോടായി പ്രിയം. ചിലപ്പോള്‍ ദിവസം 600 രൂപവരെ മയക്കുമരുന്നിന് ചെലവഴിച്ചു. അതു സമ്പാദിക്കാനായി രാപ്പകല്‍ ഓട്ടോയോടിക്കും. വീടും കുടുംബവും വേണ്ടാതായി. ജീവിതം കുറ്റപ്പെടുത്തലുകള്‍ക്കും പഴിചാരലുകള്‍ക്കുമിടയില്‍, ഏറ്റവും ദുരന്തപൂര്‍ണമായി. പിന്നെ, ആത്മഹത്യചെയ്യാനാണ് തോന്നിയത്. രണ്ടും കല്‍പ്പിച്ച് റെയില്‍പാളത്തിനടുത്തത്തെി.ചൂളംവിളിച്ചത്തെുന്ന വണ്ടിക്കുംമുമ്പെ മക്കളുടെ കരച്ചില്‍ കേട്ടു. തിരിച്ചൊരുവിധം വീട്ടിലത്തെുകയായിരുന്നു...’’ - അയാള്‍ പറഞ്ഞുനിര്‍ത്തി.
മരണത്തിന്‍െറ വാള്‍ത്തുമ്പില്‍നിന്നായിരുന്നു ആ തിരിഞ്ഞുനടത്തം. അസ്വസ്ഥമായ മനസുമായി വീട്ടില്‍ തിരിച്ചത്തെിയ അയാളോട് അയല്‍വാസിയായ പെണ്‍കുട്ടിയാണ് മയക്കുമരുന്ന് വിധേയത്വത്തിന്നുള്ള പ്രത്യേക ചികിത്സയെക്കുറിച്ച് പറഞ്ഞത്. വൈകാതെ ആശുപത്രിയിലത്തെി. അവിടെവെച്ചാണ് മദ്യത്തില്‍നിന്ന് മുക്തി നേടാനാഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായ ‘ആല്‍കഹോളിക്സ് അനോനിമസി’ (എ.എ)നെക്കുറിച്ചും മയക്കുമരുന്നില്‍നിന്ന് മുക്തിനേടാനാഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായ ‘നാര്‍കോട്ടിക്സ് അനോനിമസി’ (എ.എന്‍)നെക്കുറിച്ചും മനസ്സിലാക്കിയത്. ഈ കൂട്ടായ്മയില്‍ പങ്കാളിയായതോടെ പതിയെ പതിയെ അയാള്‍ ലഹരിയില്‍നിന്ന് മുക്തി നേടുകയായിരുന്നു.
പിതാവിന്‍െറ മയ്യിത്ത് മറമാടാന്‍ മീസാന്‍ കല്ല് വാങ്ങാന്‍ ആരില്‍നിന്നോ കാശുവാങ്ങി, നേരെപോയി അതുകൊണ്ട് ‘കറുപ്പ്’ വാങ്ങി ഉപയോഗിച്ചയാള്‍ നാലുകൊല്ലത്തിലേറെയായി ഒരു മയക്കുമരുന്നും ഉപയോഗിച്ചിട്ടില്ല. അയാള്‍ ഇന്ന് എന്‍.എ കൂട്ടായ്മയെ ഗുരുവും അറിവുമായി സ്വീകരിക്കുന്നു.
കഞ്ചാവില്‍നിന്നോ ബ്രൗണ്‍ഷുഗറില്‍നിന്നോ ഗുളികകളില്‍നിന്നോ ഇന്‍ജക്ഷനില്‍നിന്നോ മറ്റോ മോചനം നേടാനാഗ്രഹിക്കുന്നവരുടെ കൂട്ടായ്മയാണ് നാര്‍കോട്ടിക്സ് അനോനിമസ് എന്ന എന്‍.എ. ഇത് ഒരു സാധാരണ സംഘടനയല്ല. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു അസോസിയേഷനുമല്ല. ഒരു സംഘടനയുമായോ സ്ഥാപനവുമായോ മതവുമായോ എന്‍.എ കൂട്ടുചേരുന്നില്ല. ആരുടെയും തണലില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്‍.എയില്‍ അംഗമാകാന്‍ ഫോറം പൂരിപ്പിച്ചുകൊടുക്കേണ്ട. അംഗത്വഫീസും നല്‍കേണ്ട. മയക്കുമരുന്നില്‍നിന്ന് രക്ഷപ്പെട്ട് ജീവിക്കണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമാണ് എന്‍.എയില്‍ അംഗമാകാന്‍വേണ്ടത്.
ഒന്നിലധികം മയക്കുമരുന്നുരോഗികള്‍ ചേര്‍ന്നാല്‍ ഒരു പ്രദേശത്തെ എന്‍.എ ഗ്രൂപ്പായി. ഒരു നിശ്ചിതസ്ഥലത്ത് അവര്‍ ഒത്തുചേരുന്നു, അനുഭവങ്ങള്‍ പങ്കുവെക്കുന്നു. സ്വയം ശക്തിനേടുന്നു. അംഗങ്ങളാരും ചികിത്സകരല്ല. കൗണ്‍സലര്‍മാരോ ഉപദേശകരോ അല്ല. മാര്‍ഗനിര്‍ദേശങ്ങള്‍പോലും നല്‍കുന്നില്ല.
ഒരു മയക്കുമരുന്നുരോഗി എന്ന നിലയില്‍ ഇന്ന് എങ്ങനെ മുക്തിനേടി ജീവിക്കുന്നു എന്നതുമാത്രം പറയുന്നു. അത് മറ്റുള്ളവര്‍ക്കുനേരെ പിടിച്ച ഒരു കണ്ണാടിയായി മാറുന്നു. ഈ അനുഭവങ്ങളുടെ പങ്കുവെപ്പ് അസാധാരണമായ ഒരു ചികിത്സയായി മാറുന്നു. സമാനാനുഭവങ്ങളിലൂടെ അവര്‍ സ്വയം കണ്ടത്തെുന്നു. ദുരന്തപൂര്‍ണമായ ജീവിതത്തെ ഓര്‍ക്കുന്നു. അനുഭവിച്ച സംഘര്‍ഷങ്ങള്‍ തെളിയുന്നു. ലഹരിപദാര്‍ഥമില്ലാത്ത ജീവിതത്തിന്‍െറ ശാന്തിയും സ്വസ്ഥതയും അവരറിയുന്നു. അദൃശ്യമായ ഒരു ഐക്യബോധം അവര്‍ക്കിടയില്‍ രൂപപ്പെടുന്നു. ഇതിലൂടെ, എറ്റവും ചുരുങ്ങിയത് ആ ദിനമെങ്കിലും മയക്കുമരുന്നില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ശക്തിയാര്‍ജിക്കുന്നു. ഒരോ ദിവസവും മയക്കുമരുന്നില്‍നിന്ന് മോചനം നേടാനാകുമ്പോള്‍ ലഹരി മുക്ത ജീവിതം സാധ്യമാണെന്ന് അവര്‍ തിരിച്ചറിയുന്നു.
മയക്കുമരുന്നിനുമുന്നില്‍ തന്‍െറ കീഴടങ്ങല്‍ അംഗീകരിക്കുന്നതോടെ അനുഭവജ്ഞാനത്തിന്‍െറയും മാറ്റത്തിന്‍െറയും ആദ്യപടി കയറുന്നു. താറുമാറായ ജീവിതം തിരിച്ചറിഞ്ഞ്, തങ്ങളെ യുക്തിബോധമുള്ളവരാക്കാന്‍ തങ്ങളേക്കാള്‍ വലിയ ശക്തിക്കുമാത്രമേ സാധിക്കൂ എന്ന് അംഗീകരിക്കുന്നു. ജീവിതത്തിലെ വീഴ്ചകള്‍ സ്വന്തമായും ദൈവത്തോടും മറ്റൊരുവ്യക്തിയോടും ഏറ്റുപറയുന്നു. അതുവരെയും നടത്തിയ ഒളിച്ചുകളി നിര്‍ത്താന്‍ ശ്രമിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന കാലത്ത് താന്‍ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്തവരുടെ പട്ടിക തയാറാക്കി, അവര്‍ക്ക് ദോഷം വരുത്താതെയും അപമാനിക്കാതെയും പരിഹാരം നടത്താന്‍ ശ്രമിക്കുന്നു. അവര്‍ക്ക് മാനഹാനിവരുത്താതെ, തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുന്നു. ഭാവിയില്‍ മയക്കുമരുന്ന് മുക്തജീവിതത്തിന് അവരുടെ സഹായംതേടുന്നു.
എന്‍.എ അംഗങ്ങള്‍ സ്വയം നടത്തുന്ന വിലയിരുത്തലുകള്‍ അവസാനിപ്പിക്കുന്നില്ല. പ്രാര്‍ഥന, ധ്യാനം തുടങ്ങിയവയിലൂടെ സ്വസ്ഥത നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. മയക്കുമരുന്നില്‍നിന്നുള്ള മോചനം സാധ്യമാവുമ്പോള്‍, സുബോധാവസ്ഥയുടെ സന്ദേശം മറ്റൊരു മയക്കുമരുന്നുരോഗിക്ക് കൈമാറുന്നു. മറ്റൊരാള്‍ക്കത്തെിക്കുന്ന സഹായം ഇതുവഴി മയക്കുമരുന്നില്‍നിന്നുള്ള വിമുക്തി ഉറപ്പുവരുത്തുന്നു.
എന്‍.എ അംഗം തന്നേക്കാള്‍ കൂടുതല്‍ ദിവസം മയക്കുമരുന്നില്‍നിന്ന് മുക്തിനേടി ജീവിക്കുന്ന ഒരാളെ ‘സ്പോണ്‍സറായി’ കണ്ടത്തെുന്നു. സ്പോണ്‍സറെ നേരിട്ടോ ഫോണിലൂടെയോ കത്തുകളിലൂടെയോ നെറ്റ് വഴിയോ ബന്ധപ്പെടുന്നു. സ്പോണ്‍സര്‍ ഉപദേശിക്കുന്നില്ല. മറിച്ച്, അയാള്‍ തന്‍െറ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ഇതുവഴി സ്പോണ്‍സറും ശക്തി നേടുന്നു.
പൊതുനന്മയാണ് എന്‍.എ ഗ്രൂപ്പിന്‍െറ ലക്ഷ്യം. എന്‍.എ ഐക്യത്തെ ആശ്രയിച്ചാണ് വ്യക്തികളുടെ ലഹരിമുക്തി സാധ്യമാകുന്നത്. ഗ്രൂപ്പിന്‍െറ നടപടികള്‍ക്ക് ഒരു പരമാധികാരിയുണ്ട്, മന$സാക്ഷിയിലൂടെ പ്രതിഫലിപ്പിക്കുന്ന ദൈവം. ഏതെങ്കിലുമൊരു സംഘടിതമതത്തിന്‍െറ ദൈവസങ്കല്‍പമല്ല എന്‍.എയുടേത്. ഓരോ വ്യക്തിയും എങ്ങനെ മനസ്സിലാക്കുന്നുവോ അങ്ങനെ എന്‍.എയിലെ ദൈവം നിലകൊള്ളുന്നു.
എന്‍.എയുടെ ഒരു പ്രാദേശിക ഗ്രൂപ്പിന് നടത്തിപ്പുകാര്യങ്ങള്‍ക്ക് അധ്യക്ഷന്‍, സെക്രട്ടറി, ട്രഷറര്‍, ഗ്രൂപ് സര്‍വീസ് പ്രതിനിധി എന്നിവരുണ്ടായിരിക്കും. അവര്‍ ഗ്രൂപ്പിന്‍െറ വിശ്വസ്തസേവകരാണ്.
പ്രാദേശികഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണം നല്‍കുന്ന ഇന്‍റര്‍ഗ്രൂപ്പുകളും ദേശീയാടിസ്ഥാനത്തിലുള്ള സര്‍വീസ് ഓഫിസുകളും എന്‍.എക്കുണ്ട്. ഓഫിസില്‍ ജീവനക്കാരെ നിയമിക്കാം. എന്നാല്‍, ഗ്രൂപ്പ് നടത്തിപ്പിനോ മറ്റു പ്രചരണ പരിപാടിക്കോ പൊതുജനങ്ങളില്‍നിന്ന് സംഭാവന കൈപ്പറ്റുന്നില്ല. അംഗങ്ങള്‍തന്നെ ചെലവുവഹിക്കുന്നു. അതിലും നിര്‍ബന്ധമില്ല. ഓരോരുത്തരും അവരവര്‍ക്ക് പറ്റുന്ന സംഭാവന നല്‍കിയാല്‍മതി.
എന്‍.എ പ്രതിനിധാനം ചെയ്യുന്ന പൊതുനന്മക്ക് തടസ്സം നില്‍ക്കുന്ന ഒരു പ്രവൃത്തിയിലും അംഗങ്ങള്‍ പങ്കാളിയാകുന്നില്ല. എന്‍.എയുടെപേരില്‍ ധനപരമായ സഹായമോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റാന്‍ പാടില്ല. ലഹരിമുക്തിമാത്രമാണ് ഒരാള്‍ക്ക് കിട്ടുന്ന പ്രതിഫലം. എന്‍.എ അംഗങ്ങള്‍ ഗ്രൂപ്പിന്‍െറ പേരില്‍ വിവാദവിഷയങ്ങളില്‍ പങ്കെടുക്കുന്നില്ല. മതം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ എന്‍.എയെ ഉള്‍പ്പെടുത്തുന്നില്ല. എന്‍.എയുടെ പേരില്‍ ഒരു വ്യക്തിക്ക് പ്രചാരണം നടത്തിക്കൂടാ. എന്‍.എ വിഷയങ്ങളില്‍ പ്രസ്, ടി.വി, റേഡിയോ, ചാനല്‍ എന്നിവയില്‍ അനാഥമേയത്വം മയക്കുമരുന്നുരോഗി പാലിക്കേണ്ടതുണ്ട്. വ്യക്തിപരമായ അനാഥമേയത്വം മയക്കുമരുന്നിന് കീഴ്പ്പെട്ട് വ്യവഹാരപരമായ തകരാറുകള്‍ വന്ന ഒരു വ്യക്തിയുടെ അഹന്തക്ക് കടിഞ്ഞാണിടുന്നു. അനാഥമേയത്വത്തെ എ.എയെപോലെ എന്‍.എയും പാരമ്പര്യങ്ങളുടെ ആധ്യാത്മിക അസ്ഥിവാരമായാണ് കണക്കാക്കുന്നത്.
എന്‍.എ അംഗങ്ങള്‍ വ്യക്തികളേക്കാള്‍ തത്ത്വങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നു. 12 പാരമ്പര്യങ്ങളെ പിന്‍പറ്റിയാണ് ഗ്രൂപ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മറ്റുഗ്രൂപ്പുകളെയോ എന്‍.എയെ മുഴുവനായോ ബാധിക്കുന്ന സംഗതികളൊഴിച്ച് ഓരോ ഗ്രൂപ്പും സ്വയംഭരണ രീതിയിലുള്ളതായിരിക്കണം. മയക്കുമരുന്നുമൂലം കഷ്ടപ്പെടുന്നവര്‍ക്ക് മുക്തിയുടെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നതായിരിക്കണം ഗ്രൂപ്പിന്‍െറ ഉദ്ദേശ്യം. ധനപരമോ വസ്തുപരമോ അഭിമാനപരമോ ആയ കാര്യങ്ങള്‍ എന്‍.എയുടെ ലക്ഷ്യത്തില്‍നിന്ന് വഴിതെറ്റിക്കുമെന്ന് അംഗങ്ങള്‍ വിശ്വസിക്കുന്നു.
എന്‍.എയുടെ പ്രവര്‍ത്തനം എപ്പോഴും മറ്റുള്ളവരെ ആകര്‍ഷിക്കുന്നതരത്തിലുള്ളതായിരിക്കണം. അടിച്ചേല്‍പ്പിക്കുന്നതാവരുത്്. എന്‍.എ അംഗം ഇനിയൊരിക്കലും മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല എന്ന് പ്രതിജ്ഞയെടുക്കുന്നില്ല. 24 മണിക്കൂര്‍ മയക്കുമരുന്നില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ സ്വയം പ്രതിജ്ഞയെടുക്കുന്നു. ഓരോ ദിവസവും മയക്കുമരുന്നുമുക്തി സാധ്യമാക്കി മുന്നോട്ടുനീങ്ങുന്നു. ഒരാള്‍ക്ക് മയക്കുമരുന്നുപയോഗിക്കാന്‍ തോന്നിയാല്‍ കീഴ്പെടുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള മോഹം നാളേക്ക് മാറ്റിവെക്കുന്നു. അടുത്തദിവസം വീണ്ടും നാളേക്ക്. ആസക്തിതോന്നുന്ന നിമിഷം അവര്‍ സ്വയം ചോദിക്കുന്നു: ‘ഇതുവരെയുള്ള മയക്കുമരുന്ന് ദുരുപയോഗംകൊണ്ടുണ്ടായ തകരാറുകള്‍ക്ക് പകരമാകുമോ, ഇനി നടത്താന്‍ പോകുന്ന മയക്കുമരുന്ന് ദുരുപയോഗം കൊണ്ടുള്ള ഗുണങ്ങള്‍?’
മറ്റുള്ളവര്‍ ലഹരിപദാര്‍ഥം ഉപയോഗിക്കുന്നുണ്ടോ എന്ന് എന്‍.എ പരിശോധിക്കുന്നില്ല. അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. ലഹരിപദാര്‍ഥ വിധേയത്വമുള്ളവരെ അതുപയോഗിക്കാതിരിക്കാന്‍ സ്വയം പര്യാപ്തരാക്കുന്നു. മരുന്നു നല്‍കിയോ മന$ശാസ്ത്രപരമായ നിര്‍ദേങ്ങള്‍ നല്‍കിയോ അല്ല മയക്കുമരുന്നുരോഗിയെ സഹായിക്കുന്നത്. സുബോധാവസ്ഥയുടെ പടവുകള്‍ കയറാന്‍ എന്‍.എ മയക്കുമരുന്നുരോഗിയെ സഹായിക്കുന്നു. അത് കൈവരിക്കാനായാല്‍ മറ്റെന്തും വീണ്ടെടുക്കാനാവുമെന്നവര്‍ തെളിയിച്ചുകൊടുക്കുന്നു. അന്ധര്‍ അന്ധനെ വഴികാട്ടുന്ന സാധാരണ പ്രവര്‍ത്തനമായി അത് മാറുന്നു.
പ്രതീക്ഷയറ്റ മയക്കുമരുന്നുരോഗിക്ക് എന്‍.എ ആശക്ക് വകനല്‍കുന്നു. ചികിത്സ പരാജയപ്പെടുന്നിടത്ത് അദ്ഭുതകരമായ ആശ്വാസമായി മാറുന്നു. ഒരിക്കലും പ്രതീക്ഷയില്ളെന്നു കരുതുന്ന മയക്കുമരുന്നിന് കീഴ്പ്പെട്ട ഒരാള്‍ക്ക് പ്രായോഗിക മാര്‍ഗങ്ങളിലൂടെ എന്‍.എ ഒരു രക്ഷാമാര്‍ഗമായിത്തീരുന്നു. ഒരു തൂക്കുപാലമായി മയക്കുമരുന്നുരോഗിക്ക് പുതുജീവന്‍ നല്‍കുന്നു.
l
എന്‍.എയെക്കുറിച്ച് കൂടുതലറിയാന്‍
കോഴിക്കോട് ചാലപ്പുറം ഗണപത് ഗേള്‍സ്
ഹൈസ്കൂള്‍ റോഡിലെ
5- റോഷ്നിയിലെ സാന്ത്വനം ഗ്രൂപ്പുമായി
ബന്ധപ്പെടാം.
website: www.na.org
ഫോണ്‍: 9645160954, 9249706190

നിങ്ങളുടെ അഭിപ്രായങ്ങള്‍