ഖത്തര്‍ ചാരിറ്റിക്ക് 30 ദശലക്ഷം റിയാലിന്‍െറ റമദാന്‍ പദ്ധതി

ദോഹ: റമദാനില്‍ ഖത്തര്‍ ചാരിറ്റി രാജ്യത്തിനകത്തും പുറത്തുമായി 30 ദശലക്ഷം റിയാലിന്‍െറ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് സി.ഇ.ഒ യൂസുഫ് അഹ്മദ് അല്‍ കുവാരി പറഞ്ഞു. 11 ലക്ഷം ആളുകള്‍ക്ക് അതിന്‍െറ പ്രയോജനം ലഭിക്കും.
ഇഫ്താര്‍ വിരുന്നുകള്‍, ദാരിദ്ര്യം പുറത്തറിയിക്കാതെ ജീവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള ധനസഹായം, അഗതികള്‍ക്കുള്ള വസ്ത്രവിതരണം, അനാഥകള്‍ക്കുള്ള പെരുന്നാള്‍ സമ്മാനങ്ങള്‍, ഫിത്ര്‍ സകാത്ത് വിതരണം തുടങ്ങിയവയായിരിക്കും റമദാനിലെ മുഖ്യ ക്ഷേമ പദ്ധതികള്‍.
തമ്പുകള്‍, സ്കൂളുകള്‍, അല്‍ അഹ്ലി ക്ളബ് എന്നിവിടങ്ങളിലായി ഒമ്പത് ഇഫ്താര്‍ വിരുന്ന് കേന്ദ്രങ്ങളാണ് ഖത്തര്‍ ചാരിറ്റി ഒരുക്കുന്നത്.
യുദ്ധക്കെടുതികളനുഭവിക്കുന്ന ഫലസ്തീന്‍, സോമാലിയ, പാകിസ്താന്‍, സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് രാജ്യത്തിന് പുറത്തുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മുഖ്യ പരിഗണന നല്‍കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus