മക്ക: ‘സൈന്‍ യുവര്‍ ഐഡന്‍റിറ്റി’ എന്ന തലക്കെട്ടില്‍ സ്റ്റുഡന്‍റ്സ് ഇന്ത്യ മക്ക സോണ്‍ കുട്ടികള്‍ക്ക് സമ്മര്‍ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി നുസ്ഹ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യയില്‍ നടന്ന ക്യാമ്പില്‍ കുട്ടികളുടെ വ്യക്തിത്വ വികാസം, കരിയര്‍, സ്വഭാവ രൂപവത്കരണം, ഇസ്ലാമിക സംസ്കാരം എന്നീ വിഷയങ്ങളില്‍ ക്ളാസുകള്‍ നടന്നു. തീം പ്ളേ, സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റ്, ഷോര്‍ട്ട് ഫിലിം തിയറ്റര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സെഷനുകള്‍ ഉണ്ടായിരുന്നു.
കുട്ടികള്‍ നിര്‍മിച്ച ഷോര്‍ട്ട് ഫിലിമുകള്‍ ക്യാമ്പില്‍ റിലീസ് ചെയ്തു. ഡോ. എ.എ ഹലീം, അബ്ദുസ്സലാം പാലക്കാട്, അബ്ദുല്‍ഖാദര്‍ തിരുവനന്തപുരം, ഖലീലുറഹ്മാന്‍ എന്നിവര്‍ കുട്ടികളുമായി നേരിലും ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, എസ്.ഐ.ഒ പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍, എസ്.ഐ.ഒ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പി.എം സാലിഹ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയും സംവദിച്ചു. ആധുനിക സങ്കേതങ്ങളിലൂടെ യുവാക്കള്‍ ലോകത്തിന്‍െറ ഗതിതന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും ധാര്‍മിക സദാചാര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന നാളെയുടെ തലമുറയായി വളര്‍ന്നു വരാനാകണം ഇന്നിന്‍െറ കൗമാരം ശ്രദ്ധിക്കേണ്ടതെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
അടിച്ചു തകര്‍ക്കലും തല്ലിത്തീര്‍ക്കലുമായി മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ മത്സരിക്കുമ്പോള്‍ സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മിച്ചു നല്‍കുക, പാവപ്പെട്ട കുട്ടികളെ സഹായിക്കുക തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം നേതൃത്വം നല്‍കുന്നതെന്ന് നാട്ടിലെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. കണ്‍വീനര്‍ സാബിത് മഞ്ചേരി, സഫീര്‍ അലി, ഷിറാസ് അബ്ബാസ്, ഷമീര്‍ പത്തനാപുരം എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍