മലയാളിയില്‍ നിന്ന് വന്‍തുക തട്ടിയെടുക്കാനുള്ള ശ്രമം വിഫലമാക്കി

റിയാദ്: ബാങ്കില്‍നിന്നെടുത്ത വന്‍ തുക മലയാളി യുവാവില്‍നിന്ന് തട്ടിയെടുക്കാനുള്ള തസ്കര സംഘത്തിന്‍െറ ശ്രമം വിഫലമായി. ഉലയ്യയിലെ ‘ബര്‍ഗര്‍ ബോട്ടിക്’ റസ്റ്റോറന്‍റ് ശൃംഖലയിലെ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയായ രണ്ട് ലക്ഷം റിയാലാണ് കമ്പനി കാഷ്യര്‍ തൃശൂര്‍ തിരുവിലാമല സ്വദേശി പ്രശാന്തില്‍നിന്ന് തട്ടിയെടുക്കാന്‍ രണ്ടംഗ സംഘം ശ്രമിച്ചത്. ഉലയ്യ അക്കാരിയ ബില്‍ഡിങ്ങിന് സമീപമുള്ള റസ്റ്റോറന്‍റിലേക്ക് തൊട്ടടുത്ത ബാങ്കില്‍നിന്ന് പണമെടുത്ത് വരുമ്പോള്‍ റസ്റ്റോറന്‍റ് ബില്‍ഡിങ്ങിലെ ലിഫ്റ്റില്‍ വെച്ചാണ് കവര്‍ച്ച ശ്രമത്തിനിരയായത്. ഒപ്പം കയറിയ അറബ് വംശജരായ യുവാക്കള്‍ പ്രശാന്തിന്‍െറ കൈയില്‍നിന്ന് പണം നിറച്ച ബാഗ് തട്ടിപ്പറിച്ച് ലിഫ്റ്റ് നിറുത്തി പുറത്തേക്കോടുകയായിരുന്നു. പ്രശാന്ത് ഒച്ചവെച്ചതിനെ തുടര്‍ന്ന് റസ്റ്റോറന്‍റിലും മറ്റുമുണ്ടായിരുന്ന മലയാളികളടക്കമുള്ള 50ഓളം ആളുകള്‍ ഓടിക്കൂടുകയും യുവാക്കളെ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെി സംഘത്തെ അറസ്റ്റ് ചെയ്തു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റസ്റ്റോറന്‍റില്‍ തിളച്ച എണ്ണ ഒഴിച്ചുവെച്ചിരുന്ന ടിന്‍ മറിഞ്ഞുവീണു ഒരു കവര്‍ച്ചക്കാരന്‍െറ കാലിന് ഗുരുതര പൊള്ളലേറ്റെന്ന് റസ്റ്റോറന്‍റിലെ ജീവനക്കാരന്‍ കൂത്താട്ടുകുളം സ്വദേശി കിഷോര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus