മസ്കത്ത്: ഒരു വശത്ത് രാജ്യത്തിന്‍െറ അഭ്യന്തര ഭീഷണിയെ പറ്റി ഉല്‍കണ്ഠപ്പെടുകയും മറുവശത്ത് ആഭ്യന്തരഭദ്രതക്ക് ഭീഷണി ഉയര്‍ത്തും വിധം പാസ്പോര്‍ട്ടും, വിസയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിരുത്തരവാദപരമായി കൈകാര്യവും ചെയ്യുന്ന നിലപാടാണ് നയതന്ത്രകാര്യാലയം വഴി വിദേശകാര്യ-ആഭ്യന്തര വകുപ്പുകള്‍ നടപ്പാക്കുന്നതെന്ന് കെ.ഐ.എ പ്രസിഡന്‍റ് ഇ. യാസിര്‍ അഭിപ്രായപ്പെട്ടു.
പാസ്പോര്‍ട്ടും വിസയും നേരത്തെ നിശചയിച്ചിരുന്ന കോണ്‍സുലാര്‍ ഏജന്‍റുമാരെ ഒഴിവാക്കി സ്വകാര്യ ഏജന്‍റുമാരെയും വ്യക്തികളെയും ഏല്‍പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ക്കായി എംബസി ഏല്‍പ്പിച്ച ബി.എല്‍.എസ് ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനവും അതിന്‍െറ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന വി.ഐ.പി സേവന കേന്ദ്രവും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ ഇപ്പോഴും മൗനം പാലിക്കുന്ന എംബസിയുടെ നിലപാട് ദുരൂഹതയുളവാക്കുന്നതാണ്. ബി.എല്‍.എസ് ഓപ്പറേഷന്‍ മാനേജര്‍ അനധിക്യതമായി പ്രവര്‍ത്തിക്കുന്ന വി.ഐ.പി സെന്‍ററിലെ ഓഫീസിലും പ്രവര്‍ത്തിക്കുന്നത് ്എന്ത് അടിസ്ഥാനത്തിലാണെന്ന് എംബസി അന്വേഷിക്കണമെന്ന് ഇ. യാസിര്‍ ആവശ്യപ്പെട്ടു. നിരപരാധികളായ മുസ്ലിം ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ആയിരങ്ങളെ ഭീകരവാദം ആരോപിച്ച് ജയിലിലിട്ട് പീഡിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശവകുപ്പും ഇത്തരം വിഷയങ്ങളില്‍ ഇടപെടാതിരിക്കുന്നത് എന്ത്കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചത് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സേവനം ഉറപ്പാക്കാനാണെന്ന അവകാശവാദം സത്യസന്ധമാണെങ്കില്‍ അത് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍