ദോഹ: ഈ മാസം 27ന് ലണ്ടനില്‍ തിരിതെളിയുന്ന മുപ്പതാമത് ഒളിമ്പിക് ഗെയിംസില്‍ കരുത്തുകാട്ടാന്‍ അറബ്നാടിന്‍െറ കായികവീര്യം നെഞ്ചിലേറ്റി ഖത്തറിന്‍െറ താരങ്ങളൊരുങ്ങി. ഷൂട്ടിംഗിലൂടെ ഖത്തറിന്‍െറ കായികഭൂപടത്തിന് മെഡല്‍തിളക്കം ചാര്‍ത്തിയ ബഹിയ അല്‍ ഹമദാണ് 12 അംഗ സംഘത്തെ നയിക്കുന്നത്. ഒളിമ്പിക്സിന്‍െറ ഉദ്ഘാടന ചടങ്ങില്‍ ഖത്തറിന്‍െറ പതാകയേന്തുന്നത് ബഹിയ ആയിരിക്കും.
എയ്സ് ഷൂട്ടര്‍ നാസര്‍ അല്‍ അതിയ്യ, റാഷിദ്അല്‍ താബ (ട്രാപ്), അത്ലറ്റ് നൂര്‍ അല്‍ മാലിക്കി (100 മീറ്റര്‍), ഹംസ ഡ്രിയൂച്ച, മുഹമ്മദ് അല്‍ ഖര്‍നി (ഇരുവരും പുരുഷവിഭാഗം 1500 മീറ്റര്‍), മുഹമ്മദ് ബഖീത് (മാരത്തോണ്‍), മുതാസ് ബര്‍ശം (ഹൈജമ്പ്), മുസാബ് അബ്ദുറഹ്മാന്‍ ബലഹ് (പുരുഷവിഭാഗം 800 മീറ്റര്‍), നദ വഫ അര്‍ഖജി, അഹ്മദ് ഗെയ്ഥ് അല്‍ അത്താരി (സ്വിമ്മിംഗ്), അയ മാജ്ദി (ടേബിള്‍ ടെന്നീസ്) എന്നിവരാണ് ബഹിയക്ക് പുറമെ ഒളിമ്പിക്സില്‍ ഖത്തറിന്‍െറ പ്രതീക്ഷകള്‍. ഒഫീഷ്യലുകളുടെ സംഘത്തില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ശൈഖ് സഊദ് ബിന്‍ അലി ആല്‍ഥാനി, സെക്രട്ടറി ജനറല്‍ ശൈഖ് സഊദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി, കായിക കാര്യ വകുപ്പ് ഡയറക്ടര്‍ ഖലീല്‍ ഇബ്രാഹിം അല്‍ ജബര്‍, മീഡിയ വിഭാഗം തലവന്‍ ഹസന്‍ അബ്ദുല്ല അല്‍ മുഹന്നദി എന്നിവരും സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
വനിതകളുടെ പങ്കാളിത്തമാണ് ഖത്തര്‍ ടീമിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ദേശീയ, മേഖലാ, അറബ്, ഏഷ്യന്‍, രാജ്യാന്തര തലങ്ങളില്‍ നടന്ന വിവിധ മല്‍സരങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചാണ് ഇവര്‍ ഒളിമ്പിക്സില്‍ ഇടം കണ്ടത്തെിയത്. മെഡല്‍ നേട്ടങ്ങളേക്കാള്‍ ഒളിമ്പിക്സ് നല്‍കുന്ന കായികാനുഭവവും അതുവഴി തങ്ങളുടെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരവുമാണ് ഇവരുടെ പ്രധാന ലക്ഷ്യം. മേഖലാ, രാജ്യാന്തര തലങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തീവ്രശ്രമങ്ങളാണ് ഖത്തര്‍ വുമണ്‍ സ്പോര്‍ട്സ് കമ്മിറ്റി നടത്തിവരുന്നത്.
ഖത്തറിന്‍െറ ഏറ്റവും പ്രശസ്തരായ അത്ലറ്റുകളില്‍ ഒരാളായ നാസര്‍ സാലിഹ് അല്‍ അതിയ്യ ഇതിനകം മൂന്ന് ഒളിമ്പിക്സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിണ്ട്. അത്ലറ്റിക്സ് മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഹംസ എന്ന മധ്യദൂര ഓട്ടക്കാരന്‍ ഖത്തറിന്‍െറ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്നു. രാജ്യാന്തരതലത്തില്‍ മികച്ച ഭാവിയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിച്ചിട്ടുള്ള താരമാണ് മുഹമ്മദ് അല്‍ ഖര്‍നി. കരുത്തും വേഗതയും കൊണ്ട് മാരത്തോണ്‍ ഓട്ടങ്ങളില്‍ പേരെടുത്ത മുഹമ്മദ് അബ്ദു ബഖീത് ‘മനുഷ്യ ട്രെയിന്‍’ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 2011-12ലെ മികച്ച വനിതാ അത്ലറ്റായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി തെരഞ്ഞെടുത്ത ബഹിയ മന്‍സൂര്‍ അല്‍ ഹമദ് എന്ന 19കാരി ഖത്തറിന്‍െറ ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്ക് നിറം പകരുന്ന താരമാണ്. അറബ്, ഗള്‍ഫ് തലങ്ങളില്‍ സ്വര്‍ണമെഡലുകള്‍ നേടിയുള്ളള ടേബിള്‍ ടെന്നീസ് താരമാണ് അലയ മാജ്ദി. പ്രഥമ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മാജ്ദിക്ക് ഐഡിയല്‍ പ്ളെയര്‍ ഷീല്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍