കൈറോ: ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിന്‍െറ രണ്ടാം ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സൈനിക മേധാവി ഹുസൈന്‍ ത്വന്‍ത്വാവിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയും അധികാരമാറ്റവും ചര്‍ച്ചചെയ്തു. ഭരണം പൂര്‍ണമായും ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറണമെന്നും തെരഞ്ഞെടുപ്പ് ഫലത്തെ സൈനിക ഭരണകൂടം മാനിക്കണമെന്നും ഹിലരി അഭ്യര്‍ഥിച്ചു. ജനങ്ങളെ കൊന്നൊടുക്കുന്ന സിറിയന്‍ ഭരണകൂടവുമായി താരതമ്യം ചെയ്യുമ്പോള്‍ സൈന്യം രാജ്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാലും ജനാധിപത്യ ആവശ്യമാണെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് ഈജിപ്തിലെ ജനങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈജിപ്തിന്‍െറ സാമ്പത്തിക ഭദ്രത തിരിച്ചെടുക്കാനുതകും വിധമുള്ള സഹായം ഹിലരി വാഗ്ദാനം ചെയ്തതായി ത്വന്‍ത്വാവി പറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്ക് വായ്പാടിസ്ഥാനത്തില്‍ സഹായം ലഭ്യമാക്കാനുള്ള പദ്ധതികളും ഹിലരി ഉദ്ഘാടനം ചെയ്തു.
ജൂണ്‍ 30നകം പ്രസിഡന്‍റ് മുര്‍സിക്ക് അധികാരം കൈമാറുമെന്നാണ് നേരത്തേ സൈനിക ഭരണകൂടം പറഞ്ഞിരുന്നത്.
പിരിച്ചുവിട്ട പാര്‍ലമെന്‍റ് പുന$സംഘടിപ്പിക്കാനുള്ള ഉത്തരവ് മുര്‍സിയുമായുള്ള സൈനിക ഭരണകൂടത്തിന്‍െറ ബന്ധം വഷളാക്കിയിരുന്നു.
ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ യു.എസ് എംബസിക്കു മുന്നില്‍ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം പ്രസിഡന്‍റ് മുര്‍സിയുമായും ഹിലരി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍