12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

അറഫാത്തിന്‍െറ മരണം: നിയമനടപടിക്ക് ഭാര്യയുടെ നീക്കം

സൂറിച്: ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്‍െറ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരുന്നതിന് ഫ്രാന്‍സില്‍ നിയമനടപടി സ്വീകരിക്കാന്‍ ഭാര്യ സുഹ അറഫാത്തിന്‍െറ നീക്കം. ഒരു മാസത്തിനുള്ളില്‍ അവര്‍ പരാതിസമര്‍പ്പിക്കുമെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.
2004ല്‍ ഫ്രാന്‍സിലെ സൈനിക ആശുപത്രിയിലായിരുന്നു അറഫാത്തിന്‍െറ അന്ത്യം. മരണം വിഷബാധയേറ്റാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മൃതദേഹം ഖബറില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ഫലസ്തീന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. മസ്തിഷ്കാഘാതം മൂലമാണ് അറഫാത്ത് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആശുപത്രിയില്‍ അറഫാത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം, ടൂത്ത്ബ്രഷ്, മുടി, രക്തം, മൂത്രം എന്നിവ സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയേഷന്‍ ഫിസിക്സില്‍ പരിശോധിച്ചപ്പോഴാണ് മാരകമായ അളവില്‍ പൊളോണിയം കണ്ടെത്തിയത്. അറഫാത്തിന് വിഷബാധയേറ്റതിന് പിന്നില്‍ ഇസ്രായേലാണെന്ന് അദ്ദേഹത്തിന്‍െറ സഹോദരീ പുത്രന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com