പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യന്‍ വംശജനായ ജ്വാല രാമംഭരനെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ഗവര്‍ണറായി നിയമിച്ചു. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണദ്ദേഹം. കഴിഞ്ഞ മാസംവരെ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച വിന്‍സ്റ്റണ്‍ ദൂകവന്‍ ആണ് ആദ്യം ഈ പദവിയിലെത്തിയ ഇന്ത്യക്കാരന്‍.
ഹാവാഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത രാമംഭരന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അദ്ദേഹം തിങ്കളാഴ്ച സ്ഥാനമേല്‍ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍