May 19 Sun 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

കാലിടറി: എങ്കിലും പ്രതീക്ഷ

ആദ്യ റൗണ്ട് ഒന്നാം പാദ കോര്‍പറേറ്റ് ഫലങ്ങളില്‍ തട്ടി ഓഹരിവിപണി തിരുത്തലിലേക്ക് നീങ്ങുന്നതാണ് പോയവാരം കണ്ടത്. പാടെ നിരാശപ്പെടുത്തിയ ഇന്‍ഫോസിസ് ടെക്നോളജീസിന്‍െറ ഒന്നാം പാദഫലങ്ങളാണ് വിപണിക്ക് തിരിച്ചടിയായത്. തുടര്‍ന്നുവന്ന ടി.വി.എസിന്‍െറയും എച്ച്.ഡി.എഫ്.സിയുടെയും, എച്ച്.ഡി.എഫ്.സി ബാങ്കിന്‍െറ ഫലങ്ങള്‍ വിപണിയുടെ പ്രതീക്ഷകളെയും വെല്ലുന്നതായിരുന്നെങ്കിലും തുടക്കത്തിലെ തിരിച്ചടിയില്‍നിന്ന് കര കയറാനായില്ല.
മുന്‍ വാരാവസാന ക്ളോസിങ്ങില്‍നിന്ന് ബോംബെ ഓഹരിവില സൂചിക (സെന്‍സെക്സ്) 300 പോയന്‍റും ദേശീയ ഓഹരി വില സൂചിക നിഫ്റ്റി 100 പോയന്‍റും നഷ്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്.
യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണവിപണിയില്‍ കൂടുതല്‍ അയവ് വരുത്തില്ളെന്ന സൂചനയും ചൈനയിലെ വളര്‍ച്ച താഴ്ന്നതും രാജ്യാന്തര വിപണികളിലും തിരിച്ചടിക്ക് കാരണമായിരുന്നു. ഇതും ഇന്ത്യയിലെ വിപണികളെ ബാധിച്ചു.
അതേസമയം, ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഘടകങ്ങള്‍ ഏറെയുള്ളതിനാല്‍ ഇപ്പോഴും പ്രതീക്ഷയാണുള്ളത്. എങ്കിലും അടുത്ത ദിവസങ്ങളിലെ വാര്‍ഷിക ഫലങ്ങളും പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും ഇനിയുള്ള ദിനങ്ങളില്‍ ഓഹരി വിപണിക്ക് നിര്‍ണായകമാണ്.
ഇന്ത്യയിലെ മൂലധന നിക്ഷേപങ്ങളില്‍നിന്നുള്ള ലാഭത്തിന് നികുതി ചുമത്തുന്നതിന് കൊണ്ടുവരുന്ന നിയമം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാന്‍ സാധ്യത തെളിഞ്ഞതാണ് ഇന്ത്യന്‍ വിപണിക്ക് അനുകൂലമായ ഒരു ഘടകം. ഈ നിയമത്തിന്‍െറ പരിധിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപങ്ങളെ പെടുത്തില്ളെന്നാണ് സൂചന.ഇതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാണ്. ഇതോടൊപ്പം മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ വ്യവസായിക ഉല്‍പാദനം ഉയര്‍ന്നതും വിപണിക്ക് പ്രതീക്ഷ നല്‍കുന്നു.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം കയറ്റുമതി കുറഞ്ഞെങ്കിലും ഇറക്കുമതി അതിനേക്കാള്‍ കുറഞ്ഞത് വിദേശവ്യാപാര കമ്മി കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതോടെ രൂപയുടെ മൂല്യത്തിലുള്ള സമ്മര്‍ദം ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷയും വിപണിക്ക് ഗുണകരമായി മാറാനാണ് സാധ്യത.
അതേസമയം, ഈ ആഴ്ച ഓഹരിവിപണിയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളാണ്. പണപ്പെരുപ്പം കുറയുന്ന സൂചന കാണിക്കുന്നില്ളെങ്കില്‍ ജൂലൈ 31ലെ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറക്കാനുള്ള നടപടികളില്‍നിന്ന് വീണ്ടും പിന്മാറിയേക്കും. ഇത് വിപണിയെ നിരാശപ്പെടുത്തുകയും ചെയ്യും.
സാങ്കേതികമായും ഓഹരി വിപണി ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്. പോയവാരം 307 പോയന്‍റ് ഇടിഞ്ഞ ബോംബെ ഓഹരിവില സൂചിക (സെന്‍സെക്സ്) 17,213.70ത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 16,750-16,850 നിലവാരമാണ് ഇനി സൂചികക്ക് നിര്‍ണായകം. ഈ നിലവാരത്തിന് മുകളില്‍ സൂചിക നില നില്‍ക്കുന്നിടത്തോളം വിപണി സുരക്ഷിതമാണ്. അതേസമയം, വരും ദിവസങ്ങളില്‍ 17,600 നിലവാരം മറികടക്കാന്‍ കഴിഞ്ഞാല്‍ സൂചിക പിന്നീട് ലക്ഷ്യമിടുക 18,000 പോയന്‍റായിരിക്കും.
കഴിഞ്ഞ ആഴ്ച തുടക്കത്തില്‍ 5348.50 ഉയര്‍ന്ന നിഫ്റ്റി 5227.20ത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 5190ലും താഴേക്ക് പോയാലേ നിഫ്റ്റി സാങ്കേതികമായി ദുര്‍ബലമാവുകയുള്ളൂ. എങ്കില്‍ തന്നെ 5050, 5000 നിലവാരങ്ങളില്‍ സൂചികക്ക് പിന്തുണയുമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com