മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടര്‍ റെഗുലേറ്ററിനും പൈപ്പിനും തീപിടിച്ചു. മൂവാറ്റുപുഴ പെരുമറ്റത്ത് വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. പെരുമറ്റം വെള്ളിരിപ്പില്‍ ഇബ്രാഹിമിന്‍െറ വീട്ടിലെ സിലിണ്ടറിനാണ് തീപിടിച്ചത്. റെഗുലേറ്റര്‍ തുറന്ന ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൈപ്പില്‍നിന്ന് തീ ആളിക്കത്തുകയായിരുന്നു. വിവരമറിഞ്ഞത്തെിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ ബിജുവിന്‍െറ കൈക്ക് പൊള്ളലേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍