മൂവാറ്റുപുഴ: വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വടാട്ടുപാറ പാമ്പനായില്‍ ജിനോസ് (35), വെള്ളത്തൂവല്‍ കറുകപറമ്പില്‍ ജോര്‍ജ് (46) എന്നിവരെയാണ് എസ്.ഐ പി.എസ്. ഷിജുവിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
മൂവാറ്റുപുഴ അരമനപ്പടിയിലെ വ്യാപാര സ്ഥാപനത്തിന്‍െറ ഷട്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ പിടിയിലായത്. കൂത്താട്ടുകുളം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളിലെ ഇരുപതോളം വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പക്കല്‍നിന്ന് നിരവധി പഴ്സുകളും രേഖകളും പിടിച്ചെടുത്തു. എ.എസ്.ഐ പി.എ. തോമസ്, സീനിയര്‍ കോണ്‍സ്റ്റബിള്‍മാരായ കെ.കെ. രാജേഷ്, എം.എം. ഷമീര്‍, ഷിബു ജോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍