തൊടുപുഴ: അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് തളര്‍ന്ന് കിടപ്പിലായ രഘുനാഥന്‍നായര്‍ക്ക് ആറ് ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കി തൊടുപുഴ ആനക്കൂട് റസിഡന്‍റ്സ് അസോസിയേഷന്‍ മാതൃകയായി. വീടിനുപരി എല്ലാ വിഷയത്തിലും എ പ്ളസും എയും വാങ്ങി 10ാം ക്ളാസ് പാസായ കുട്ടികള്‍ക്ക് പഠന സഹായത്തിന് കൂടി അസോസിയേഷന്‍ പണം കണ്ടത്തെി. വീടിന്‍െറ താക്കോല്‍ ദാനം ഞായറാഴ്ച വൈകുന്നേരം മൂന്നിന് ജല വിഭവ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും.
തൊടുപുഴ ടൗണിലെ ഓട്ടോ തൊഴിലാളിയായിരുന്ന രഘുനാഥന്‍ നായര്‍ ഏഴ് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്നുകിടപ്പിലാണ്. ഭാര്യയും പ്ളസ് വണ്ണിന് പഠിക്കുന്ന മകളും വൃദ്ധയായ മാതാവും അടങ്ങിയതാണ് കുടുംബം. ജീര്‍ണാവസ്ഥയിലായ വീട് നിര്‍മിക്കുന്നതോടൊപ്പം പഠനത്തില്‍ മിടുക്കിയായ മകളുടെ പഠനത്തിന് കൂടി ധനസഹായം ചെയ്യും. മൂന്ന് മുറിയും ഹാളും അടുക്കളയും സിറ്റൗട്ടും അടങ്ങിയ വീട് നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍