12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

തങ്കമലയില്‍ പുലിയിറങ്ങി

വണ്ടിപ്പെരിയാര്‍: തങ്കമല മാട്ടുപ്പെട്ടി പുതുവല്‍ ഭാഗത്ത് പുലിയിറങ്ങി. മാട്ടുപ്പെട്ടി സ്വദേശി വെള്ളസ്വാമിയുടെ വീടിന്‍െറ പരിസരത്താണ് പുലിയത്തെിയത്. പുലര്‍ച്ചയോടെ വീടിന്‍െറ പിന്‍വശത്തെ കെട്ടിയിരുന്ന രണ്ട് നായകളെ കൊന്നുതിന്നു.
നായകളുടെ തലയൊഴികെയുള്ള ഭാഗങ്ങള്‍ പുലി ഭക്ഷിച്ചു. വീടിന് പരിസരത്തെ ജീവിയുടെ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍െറ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് വള്ളക്കടവ് സ്വദേശിയായ ഗോപാലന്‍ എന്നയാളെ കരടി ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടുതവണ ഈ പ്രദേശത്ത് തന്നെ കരടിയെ കാണുകയും ചെയ്തു.
ഇരുമ്പ് കൂട് തയാറാക്കി കരടിക്കായി വനപാലകര്‍ കെണിയൊരുക്കിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനാല്‍ പ്രദേശവാസികള്‍ ഇപ്പോഴും ഭീതിയിലാണ്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ തോട്ടം തൊഴിലാളികള്‍ തേയില തോട്ടത്തിനുള്ളിലൂടെയാണ് ടൗണിലേക്കും ജോലി സ്ഥലത്തേക്കും പോകുന്നത്. കരടിയെ കണ്ടതിനുശേഷം സ്കൂള്‍ കുട്ടികളും ഭീതിയിലാണ്. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ തേക്കടി,വള്ളക്കടവ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പുലിയെ പിടികൂടുന്നതിനായി ഇരുമ്പുകൂട് സ്ഥാപിക്കാമെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വനപാലകര്‍ നാട്ടുകാരോട് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com