12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കാര്‍ ഡ്രൈവര്‍ ആറ്റില്‍ ചാടിയതായി സംശയം

പന്തളം: കാര്‍ അപകടത്തില്‍പ്പെട്ട മനോവിഷമത്തില്‍ ഡ്രൈവര്‍ ആറ്റില്‍ ചാടിയതായി സംശയം. പൂഴിക്കാട് പാലത്തുംവിളയില്‍ ചാക്കോയാണ് (60) പന്തളം വലിയപാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയതായി സംശയിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 12.30 ന് കടക്കാട് ദേവീക്ഷേത്രത്തിന് സമീപം ചാക്കോ ഓടിച്ചിരുന്ന കാര്‍ പോസ്റ്റിലിടിച്ച് അപകടമുണ്ടായിരുന്നു.
തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ചാക്കോയെ സമീപിച്ച് 7000 രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടത്രേ. ചാക്കോയുടെ സുഹൃത്തുക്കള്‍ മറ്റ് ഡ്രൈവര്‍മാരുമായി ആലോചിച്ച് 7000 രൂപ തിങ്കളാഴ്ച അടക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച വൈകുന്നേരം പന്തളം വലിയപാലത്തിലത്തെിയ ചാക്കോ വസ്ത്രങ്ങള്‍ അഴിച്ച് കരയില്‍ വെച്ചശേഷം ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അടൂരില്‍ നിന്ന് ഫയര്‍ഫോഴ്സും പൊലീസും നാട്ടകാരും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല.വീട്ടുകാര്‍ ഇദ്ദേഹത്തെ കാണാനില്ളെന്നറിയിച്ച് പന്തളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com