മുണ്ടക്കയം: പെരുവന്താനത്തിന് സമീപം കൊടികുത്തി ചാമപ്പാറയിലെ വളവില്‍ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 13 പേര്‍ക്ക് പരിക്കേറ്റു. നിസ്സാര പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
മധുരയില്‍നിന്ന് ആലപ്പുഴക്ക് പോയ ഗായകസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12നായിരുന്നു അപകടം. കുത്തിറക്കത്തില്‍ നിയന്ത്രണംവിട്ട വാഹനം റോഡിന് നടുവില്‍ മറിയുകയായിരുന്നു. പാതയുടെ അശാസ്ത്രീയ നിര്‍മാണമാണ് അപകടം പതിവാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍