ചാലക്കുടി: ചാലക്കുടിയിലെ വെള്ളി ആഭരണക്കടയില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ ആഭരണങ്ങളും പണവും മോഷണം പോയി. ചാലക്കുടി പൊലീസ് സ്റ്റേഷന്‍ റോഡില്‍ കല്യാണ്‍ ജ്വല്ലറിയില്‍ നിന്നാണ് വെള്ളി ആഭരണവും 17,500 രൂപയും മോഷ്ടിച്ചത്.
ശനിയാഴ്ച രാവിലെ കടയുടമ കടതുറന്നശേഷമാണ് മോഷണവിവരമറിഞ്ഞത്. തലേന്നാള്‍ കടപൂട്ടിപ്പോയ ശേഷമാണ് മോഷണം. ഷട്ടറിന്‍െറ പൂട്ട് തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂരില്‍നിന്ന് വിരലടയാള വിദഗ്ധരത്തെി പരിശോധന നടത്തി.
ചാലക്കുടി പൊലീസ് സ്റ്റേഷന് സമീപം നടന്ന കവര്‍ച്ച മറ്റ് കച്ചവടക്കാരെ ആശങ്കയിലാഴ്ത്തി. എസ്.ഐ പി. ലാല്‍കുമാറിന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍